കേരളാകോണ്‍ഗ്രസ് ഇടത്തോട്ട് ചായുന്നു, മറുപണി നല്‍കാന്‍ കോണ്‍ഗ്രസ് ; ജോസഫ്ഗ്രൂപ്പിനെ പിളര്‍ത്തും, കോണ്‍ഗ്രസ് ബി യെ മടക്കി കൊണ്ടുവരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 28, 2020

കേരളാകോണ്‍ഗ്രസ് ഇടത്തോട്ട് ചായുന്നു, മറുപണി നല്‍കാന്‍ കോണ്‍ഗ്രസ് ; ജോസഫ്ഗ്രൂപ്പിനെ പിളര്‍ത്തും, കോണ്‍ഗ്രസ് ബി യെ മടക്കി കൊണ്ടുവരും

തിരുവനന്തപുരം: മുന്നണി വിട്ടുപോകാന്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് ശ്രമിച്ചാല്‍ ജോസഫ് ഗ്രൂപ്പ് പിളര്‍ത്താനുള്ള മറുതന്ത്രം മെനഞ്ഞു കോണ്‍ഗ്രസ്. ജോസഫും സംഘവും മുന്നണി ഉപേക്ഷിച്ചാല്‍ ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാന്‍ ഇപ്പോള്‍ ഇടതുപക്ഷത്തുള്ള കേരളാ കോണ്‍ഗ്രസ് (ബി) വിഭാഗത്തെ മടക്കിക്കൊണ്ടുവരാനും ആലോചന.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തോടനുബന്ധിച്ച് ''മംഗളം'' ദിനപത്രത്തില്‍ ജോസഫ് എഴുതിയ ലേഖനം ഇടതുമുന്നണിയുമായി അടുക്കുന്നതിന്റെ സൂചനയാണെന്നു കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഇതില്‍ അതൃപ്തിയുള്ള ജോസഫ് വിഭാഗക്കാരെ ഒരുമിച്ചുനിര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയെന്ന തന്ത്രമാണു കോണ്‍ഗ്രസ് ആലോചിക്കുന്നത്. പരമ്പരാഗതമായി ജോസഫിനോടൊപ്പം നില്‍ക്കുന്നവര്‍, ജോസ് കെ. മാണിയോട് അതൃപ്തിയുള്ള മാണിവിഭാഗക്കാര്‍, ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗം, ഇടതുമുന്നണി വിട്ടുവന്ന ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം എന്നിവര്‍ ചേര്‍ന്നതാണ് ഇപ്പോഴത്തെ ജോസഫ് ഗ്രൂപ്പ്. ഇതില്‍ പഴയ മാണി വിശ്വസ്തര്‍ക്ക് യു.ഡി.എഫ്. വിടുന്നതിനോടു യോജിപ്പില്ല.

മാണിയുള്ളപ്പോള്‍ ഇടതുപക്ഷത്തേക്കു ചേക്കേറാനുള്ള ശ്രമങ്ങള്‍ക്കു തടയിട്ട സി.എഫ്. തോമസ് അടക്കമുള്ളവരുടെ എതിര്‍പ്പ് ഇപ്പോഴും പ്രതീക്ഷിക്കാം. പുതിയ നീക്കങ്ങളില്‍ വെട്ടിലായത് അടുത്തിടെ ജോസഫിനൊപ്പം ചേര്‍ന്ന ഫ്രാന്‍സിസ് ജോര്‍ജ് പക്ഷമാണ്. കോവിഡ് കാലത്ത് യു.ഡി.എഫിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജിനും സംഘത്തിനും ഉടന്‍തന്നെ ഇടതുമുന്നണിയിലേക്കു പോകുന്നതിലെ ജാള്യത മുതലെടുത്ത് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ട്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ യു.ഡി.എഫും കോണ്‍ഗ്രസും എതിര്‍ത്തപ്പോള്‍ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന ജോസഫിന്റെ പരാമര്‍ശം ഇടതുചായ്‌വിനു ദൃഷ്ടാന്തമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. വാക്കുപാലിക്കാനാകാത്ത മുന്നണിയെ മുന്നണിയായി കണക്കാക്കാന്‍ കഴിയില്ലെന്ന ജോസഫിന്റെ പ്രസ്താവനയ്ക്ക് വലിയ അര്‍ഥതലങ്ങളുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനുള്ള ജോസഫിന്റെ കടുംപിടിത്തം മുന്നണി വിടുന്നതിനുള്ള മുന്നൊരുക്കമായും കോണ്‍ഗ്രസ് കാണുന്നു. അതേസമയം ജോസഫ് യു.ഡി.എഫ്. വിടുന്നപക്ഷം ഇടതുമുന്നണിയില്‍നിന്ന് ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിനെ കൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്നണിയില്‍ അംഗത്വം ലഭിച്ചപ്പോള്‍ സ്വപ്‌നം കണ്ട മന്ത്രിസ്ഥാനം കിട്ടാക്കനിയായ നിരാശയിലാണു പിള്ളവിഭാഗം. ഈ നീരസം മുതലെടുത്ത് പിള്ളയെ വീണ്ടും തങ്ങള്‍ക്കൊപ്പമെത്തിക്കാമെന്ന പ്രതീക്ഷയാണു കോണ്‍ഗ്രസ് പുലര്‍ത്തുന്നത്.



from mangalam.com https://ift.tt/2XaNqCL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages