തിങ്കളാഴ്ച ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും ; സ്‌കൂള്‍ തുറക്കല്‍ സര്‍ക്കാര്‍ പറയുമ്പോള്‍, അധ്യാപകരും വരേണ്ട ; ഉയര്‍ന്ന ക്ലാസുകള്‍ ജൂണ്‍ അവസാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 29, 2020

തിങ്കളാഴ്ച ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും ; സ്‌കൂള്‍ തുറക്കല്‍ സര്‍ക്കാര്‍ പറയുമ്പോള്‍, അധ്യാപകരും വരേണ്ട ; ഉയര്‍ന്ന ക്ലാസുകള്‍ ജൂണ്‍ അവസാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ മറ്റന്നാള്‍ തുറക്കില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനു കാത്തിരിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരും അധ്യാപക സംഘടനാ പ്രതിനിധികളുമായി ഇന്നലെ നടത്തിയ ടെലി കോണ്‍ഫറന്‍സിലെ ധാരണ.

വിക്‌ടേഴ്‌സ് ചാനലിലൂടെയും വെബ്‌െസെറ്റിലൂടെയും തിങ്കളാഴ്ച ഓണ്‍െലെന്‍ ക്ലാസുകള്‍ തുടങ്ങും. അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെങ്കിലും പഠനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഒമ്പതു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ ജൂണ്‍ അവസാനത്തോടെ അധ്യയനം തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണു സൂചന. മറ്റു ക്ലാസുകളിലെ അധ്യയനം സെപ്റ്റംബറോടെയേ തുടങ്ങൂ.

വിക്‌ടേഴ്‌സ് ചാനലും വെബ്‌െസെറ്റും മുഖേന ''ഫസ്റ്റ് ബെല്‍'' എന്ന പേരില്‍ ഓണ്‍െലെന്‍ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെ പുറത്തിറക്കി. വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്കായി രാവിലെ എട്ടര മുതല്‍ െവെകിട്ട് അഞ്ചര വരെയാണ് ഓണ്‍െലെന്‍ അധ്യയനം. ഓരോ വിഷയത്തിനും പ്രൈമറി തലത്തില്‍ അര മണിക്കൂറും െഹെസ്‌കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഒന്നര മണിക്കൂറും െദെര്‍ഘ്യമുള്ള പരിപാടികളാണു സംപ്രേഷണം ചെയ്യുന്നത്.

രാവിലെ എട്ടര മുതല്‍ പത്തരവരെ പന്ത്രണ്ടാം ക്ലാസിലെ വിഷയങ്ങളാണ്. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് 11-നാണു ക്ലാസ്. എല്ലാ ക്ലാസുകളുടെയും പുനഃസംപ്രേഷണമുണ്ടാകും.വീട്ടില്‍ ടിവിയോ സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യമോ ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍െലെന്‍ പഠനസൗകര്യം ഉറപ്പാക്കാനുള്ള ചുമതല പ്രധാനാധ്യാപകര്‍ക്കാണ്. ഇതിനായി സമീപത്തെ വായനശാലകളും മറ്റും ഉപയോഗിക്കാം.

അധ്യാപകര്‍ സ്‌കൂളിലെത്തുന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും സ്‌കൂള്‍ തുറന്നതിനു ശേഷം മതിയെന്നാണു ധാരണ. ഓരോ ഓണ്‍െലെന്‍ ക്ലാസിനു ശേഷവും അധ്യാപകര്‍ അതത് ക്ലാസിലെ കുട്ടികളുമായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയോ ഫോണ്‍ വഴിയോ സംസാരിക്കണം. ഓണ്‍െലെന്‍ ക്ലാസ് സംവിധാനത്തില്‍ പരിഷ്‌കരണം ആവശ്യമുണ്ടോ എന്ന് ഒരാഴ്ചയ്ക്കു ശേഷം വിലയിരുത്തും. ആറാം പ്രവൃത്തിദിവസം കുട്ടികളുടെ എണ്ണമെടുക്കുന്ന കീഴ്‌വഴക്കം ഇത്തവണ മറ്റൊരു ദിവസത്തേക്കു മാറ്റാനും ക്യു.ഐ.പി. യോഗം തീരുമാനിച്ചു.



from mangalam.com https://ift.tt/3ch6CmA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages