നേരിയ ആശ്വാസം; രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 30, 2020

നേരിയ ആശ്വാസം; രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊറോണ മരണം രാജ്യത്ത 5000 അടുക്കുമ്പോള്‍ നേരിയ ആശ്വാസമുള്ള വാര്‍ത്തകളും ഒപ്പം വരുന്നു. രോഗം ഇരട്ടിക്കുന്നതിനുള്ള സമയത്തില്‍ വന്ന വ്യത്യാസമാണ് ആശ്വാസം നല്‍കുന്നത്. 13.3 ദിവസത്തില്‍നിന്ന് 15.4 ദിവസമായി ഇത് മെച്ചപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാമാരി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്.

ഇതുവരെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,73,763 ആയി. 4,971 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,264 പേര്‍ക്കു രോഗം ഭേദമായി. ഇതു ഏറ്റവും കൂടിയ നിരക്കാണ്. ഇതോടെ ഇന്ത്യയുടെ രോഗമുക്തി നിരക്ക് 47.40 ശതമാനമായി. പ്രതിദിന മരണനിരക്കിലും രാജ്യം മുന്നിലാണ്. 265 പേരാണ് ഒറ്റ ദിവസം മരിച്ചത്. 7964 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 86,422 ആക്ടീവ് കേസുകളുള്ള രാജ്യത്ത് 82,369 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ സ്ഥിതി വ്യത്യാസമില്ലാതെ തുടരുന്നു. 62,228 രോഗബാധിതരാണ് ഇവിടെയുള്ളത്. 2098 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 20,246 ആയി. ന്യൂഡല്‍ഹിയില്‍ 17,386, ഗുജറാത്തില്‍ 15,934, രാജസ്ഥാനില്‍ 8365, മധ്യപ്രദേശില്‍ 7645, ഉത്തര്‍പ്രദേശില്‍ 7284, അസമില്‍ ആക്ടീവ് കേസുകള്‍ 895 ആയി. ബംഗാള്‍ 4813, തെലങ്കാന 2425, പഞ്ചാബ് 2197, ജമ്മു കശ്മീര്‍ 2164, ബിഹാര്‍ 3376, ആന്ധ്രപ്രദേശ് 3436.



from mangalam.com https://ift.tt/2MbBuKQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages