നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നവര്‍ക്ക് മറുപടിയുമായി അഡ്വക്കേറ്റ് കുക്കു ദേവകി. കലയ്ക്ക് ചേര്‍ന്ന നിറം വെളുപ്പാണെന്നുള്ളത് പൊളിച്ചടുക്കുകയാണ് കുക്കു. ചമയങ്ങള്‍ ഒന്നും ഇല്ലാതെ തന്റെ നിറം കറുപ്പാണെന്ന് ഉറക്കെപ്പറഞ്ഞ് നര്‍ത്തകിയുടെ വേഷത്തിലാണ് കുക്കു എത്തുന്നത്. നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട കുട്ടിക്കാല ഓര്‍മകളും കുക്കു പങ്കുവെച്ചിട്ടുണ്ട്. ഭരതനാട്യ വേദികളില്‍ അടക്കം തന്റെ നിറം തെറ്റായി ഭവിച്ചപ്പോഴുള്ള വേദനയും കുക്കു കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം;
ഇപ്പോള്‍ സവര്‍ണ്ണ കലയായി പരിഗണിക്കുന്ന ഭരതനാട്യം പോലുള്ള കലകളില്‍ കറുത്തവരെ തടിച്ചവരെ എല്ലാം ഒരു തീണ്ടാപ്പാട് അകലെയാണ് നിറുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും തനത് നിറത്തില്‍ ഭരതനാട്യവേഷത്തില്‍ എത്തുന്നത് ഒരു കുറവു പോലെയാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക. ഭീമമായ തുക കൊടുത്ത് അത്രമേല്‍ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങള്‍. തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്. പല ഭരതനാട്യ വേദികളിലും എന്റെ നിറം തെറ്റായി ഭവിച്ചിട്ടുണ്ട്. കറുത്ത് പോയതിന് വിഷമം അനുഭവിച്ചത് ഡാന്‍സ് കളിക്കുമ്പോഴാണ്. എന്തായാലും ഇതില്‍ എന്റെ നിറം തന്നെയാണുള്ളത്.. ഞാനെങ്ങനെയോ അതുപോലെ.
from mangalam.com https://ift.tt/2YWgHCC
via IFTTT
No comments:
Post a Comment