ജ്യേഷ്ഠാനുജൻമാരുടെ അടിപിടി തീർക്കാനെത്തിയ പിതാവ് മകന്റെ അടിയേറ്റ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 30, 2020

ജ്യേഷ്ഠാനുജൻമാരുടെ അടിപിടി തീർക്കാനെത്തിയ പിതാവ് മകന്റെ അടിയേറ്റ് മരിച്ചു

തിരൂർ: ജ്യേഷ്ഠാനുജൻമാർ തമ്മിൽ വീട്ടിൽവെച്ചുണ്ടായ അടിപിടി ഇല്ലാതാക്കാൻ തർക്കത്തിലിടപ്പെട്ട പിതാവ് മകന്റെ അടിയേറ്റുവീണ് മരിച്ചു. തിരൂർ ഏഴൂരിലെ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. മുഹമ്മദ് ഹാജിയുടെ മൂത്തമകൻ അബൂബക്കർസിദ്ദീഖിന്റെ (27) അടിയേറ്റതിനെത്തുടർന്നാണ് മുഹമ്മദ് ഹാജി കുഴഞ്ഞുവീണത്. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബൂക്കർസിദ്ദീഖിനെ തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബൂബക്കർസിദ്ദീഖിന്റെ അക്രമത്തിൽ പരിക്കേറ്റ അനുജൻ മുജീബ്റഹ്മാനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് ഹാജിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവസ്ഥലം തിരൂർ സി.ഐ ടി.പി. ഫർഷാദ്, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവർ സന്ദർശിച്ച് അന്വേഷണം നടത്തിവരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബൂബക്കർ സിദ്ദീഖ്, മുജീബ്റഹ്മാൻ, മറിയാമു, ഫാത്തിമ.


from mathrubhumi.latestnews.rssfeed https://ift.tt/2Xh8Deh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages