ലോകത്തിലെ ഒരു ലഹരിക്കും തരാന്‍ കഴിയാത്ത അത്രയും ലഹരിയും ആനന്ദവും ജീവിതത്തിനുണ്ട്, ജീവിതം തന്നെ ലഹരിയാകുമ്പോള്‍ അതിലേക്ക് വീഴാന്‍ നമ്മളെന്തിന് മടിക്കണം; നന്ദു മഹാദേവ കുറിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 29, 2020

ലോകത്തിലെ ഒരു ലഹരിക്കും തരാന്‍ കഴിയാത്ത അത്രയും ലഹരിയും ആനന്ദവും ജീവിതത്തിനുണ്ട്, ജീവിതം തന്നെ ലഹരിയാകുമ്പോള്‍ അതിലേക്ക് വീഴാന്‍ നമ്മളെന്തിന് മടിക്കണം; നന്ദു മഹാദേവ കുറിക്കുന്നു

കാന്‍സറിനോട് പടവെട്ടി ജീവിക്കുന്ന യുവാവാണ് നന്ദു മഹാദേവ. തന്റെ നാട്ടില്‍ യുവാക്കള്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയെ തുടര്‍ന്ന് നന്ദു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു 19 വയസ്സുകാരനെ കൂടി കഴിഞ്ഞ ദിവസം ഞങ്ങളുടെ ഗ്രാമത്തിന് നഷ്ടമായി. ഭരതന്നൂരിന്റെ നഷ്ടമാണ് എന്ന് പറയാനല്ല. ഈ ലോകത്തിന്റെ നഷ്ടമെന്ന് പറയാനാണ് എനിക്കിഷ്ടം. എന്താ അനിയന്മാരെ നിങ്ങളൊക്കെ ഇങ്ങനെ. ഒരു നിമിഷം കൊണ്ട് തകര്‍ത്തുകളയാനുള്ളതാണോ ജീവിതം? ഇതേ ഭരതന്നൂരില്‍ തന്നെയാണ് നാടിന് അഭിമാനമായി ഒരു കുഞ്ഞനിയന്‍ മജിസ്‌ട്രേറ്റ് ആയി കഴിഞ്ഞ ദിവസം ചുമതലയേറ്റത്. അതുമാത്രമല്ല എത്രയോ വലിയ വ്യക്തിത്വങ്ങളുടെ ജന്മം കൊണ്ട് സ്വര്‍ഗ്ഗതുല്യമായ നാടാണ് ഞങ്ങളുടേത്..!!- നന്ദു പറയുന്നു.

നന്ദുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

എന്റെ സംസാരശേഷി തിരികെ എടുത്തോളൂ. കാഴ്ചയോ കേള്‍വിയോ തിരികെ എടുത്തോളൂ. എന്നാലും സന്തോഷമായിരിക്കാമെന്ന് ഞാന്‍ ജീവിതത്തിലൂടെ കാണിച്ചു തരാം. Existence is more important than everything. എന്തുകൊണ്ട് ഇപ്പോള്‍ ഈ വിഷയം എന്നു പറയാം. ഒരു 19 വയസ്സുകാരനെ കൂടി കഴിഞ്ഞ ദിവസം ഞങ്ങളുടെ ഗ്രാമത്തിന് നഷ്ടമായി. ഭരതന്നൂരിന്റെ നഷ്ടമാണ് എന്ന് പറയാനല്ല. ഈ ലോകത്തിന്റെ നഷ്ടമെന്ന് പറയാനാണ് എനിക്കിഷ്ടം. എന്താ അനിയന്മാരെ നിങ്ങളൊക്കെ ഇങ്ങനെ. ഒരു നിമിഷം കൊണ്ട് തകര്‍ത്തുകളയാനുള്ളതാണോ ജീവിതം? ഇതേ ഭരതന്നൂരില്‍ തന്നെയാണ് നാടിന് അഭിമാനമായി ഒരു കുഞ്ഞനിയന്‍ മജിസ്‌ട്രേറ്റ് ആയി കഴിഞ്ഞ ദിവസം ചുമതലയേറ്റത്. അതുമാത്രമല്ല എത്രയോ വലിയ വ്യക്തിത്വങ്ങളുടെ ജന്മം കൊണ്ട് സ്വര്‍ഗ്ഗതുല്യമായ നാടാണ് ഞങ്ങളുടേത്..!!

ഇന്‍ഡ്യയില്‍ ആദ്യമായി വെള്ളക്കാരനോട് പ്രതികരിക്കാന്‍ ധീരത കാണിച്ച ധീര ദേശാഭിമാനികളുടെ മണ്ണാണ് ഭരതന്നൂര്‍. നല്ല ചുറുചുറുക്കുള്ള നട്ടെല്ലുള്ള അണുങ്ങളുടെ നാട്. അങ്ങനത്തെ ചുറുചുറുക്കുള്ളവര്‍ക്കൊപ്പം അവരെക്കാള്‍ നന്നായി ജോലി ചെയ്ത ശേഷം ബാക്കി വരുന്ന വിശ്രമ സമയം സ്വാതന്ത്ര്യ സമരം ചെയ്യാനും. വെള്ളക്കാരുടെ ക്രൂരമായ ആക്രമണങ്ങളില്‍ ശാരീരികമായും മാനസികമായും തകര്‍ന്ന് പോകുന്ന ആണുങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന് സമൂഹത്തിനു വേണ്ടി കരുതലോടെ ജീവിച്ച നല്ല അഡാര്‍ പെണ്ണുങ്ങളുടെ നാട് കൂടിയാണിത്. ദ റിയല്‍ ഫെമിനിസ്റ്റുകളുടെ മണ്ണ്.

ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ആറ്റിങ്ങല്‍ കലാപത്തിന് ഊര്‍ജ്ജം നല്‍കിയ കല്ലറ പാങ്ങോട് സമരത്തിന് കാരണക്കാരായ വിപ്ലവകാരികളുടെ മണ്ണാണ് ഞങ്ങടെ ഭരതന്നൂര്‍. ആ നാടിന്റെ പേരിന് മഹത്വം കൊടുക്കേണ്ടത് നമ്മുടെ ഓരോ ചെറുപ്പക്കാരുടെയും കടമയാണ്. ആ നാട്ടിലുള്ളവര്‍ നിസാര കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ വേദനയാണ്. അത് ചെറുപ്പക്കാര്‍ കൂടിയാണെങ്കില്‍ പിന്നെ അതൊരു നീറ്റലാണ്. ആ മണ്ണില്‍ ജനിച്ചതൊരു ഭാഗ്യമാണ്. ഞങ്ങളൊക്കെ ഇങ്ങനെ യുദ്ധം ചെയ്ത് ജീവിതത്തിനെ വെട്ടിപ്പിടിക്കുന്നതും ജീവിതത്തിന്റെ മനോഹാരിതയും മൂല്യവും അമൂല്യമാണെന്ന് എപ്പോഴും എപ്പോഴും കാട്ടി തരുന്നതും പിന്നെന്തിനാണ് മുത്തുമണിയേ ? ദേ എന്റെ കാര്യം നോക്കുകയാണെങ്കില്‍ ഇന്ന് അവസാനത്തെ കീമോ ആയിരുന്നു.

ശരീരം മുഴുവന്‍ കറുത്തു കരിവാളിച്ചു. തലമുടി കൊഴിഞ്ഞു തല മാര്‍ബിള്‍ പോലെ മിനുമിനുത്തതായി. കണ്ണുകള്‍ കുഴിയിലേക്ക് വീണു. പല്ലുകള്‍ ദ്രവിച്ചു മഞ്ഞ നിറമായി. നാവ് അടര്‍ന്നു തെറിച്ചു. കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത രൂപമായി. നിരന്തരമായ മരുന്നുകളോടുള്ള യുദ്ധം സമ്മാനിച്ച അടയാളങ്ങളാണ് ഇവയൊക്കെ. പക്ഷെ ഇത്രയും സഹിച്ചിട്ടും ഇനിയും കീമോ ചെയ്യാന്‍ എനിക്കൊരു മടിയുമില്ല. കാരണം ഒന്നേയുള്ളു. ഇതൊരു തീക്കളിയാണ് എങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഈ ഒരു വഴിയേ മുന്നില്‍ ഉള്ളൂ. ജീവിതം എന്നത് ഒരു വിസ്മയമാണ് സുഹൃത്തേ. അതിലേക്ക് കൂടുതല്‍ അടുക്കുന്നവന്‍ ആ മാസ്മരികതയില്‍ ലയിഞ്ഞു ചേരും.

ലോകത്തിലെ ഒരു ലഹരിക്കും തരാന്‍ കഴിയാത്ത അത്രയും ലഹരിയും ആനന്ദവും അതിനുണ്ട്. അത് തന്നെ ലഹരിയാകുമ്പോള്‍ അതിലേക്ക് വീഴാന്‍ നമ്മളെന്തിന് മടിക്കണം. Enjoy every moments. ഒരു നിമിഷത്തെ അങ്കലാപ്പില്‍ ജീവിതം അവസാനിപ്പിക്കരുത്. നാളെ ലോകം നിങ്ങളുടെ കയ്യിലാണ് സുരക്ഷമാകേണ്ടത്. അതുകൊണ്ട് വിജയത്തിന് വേണ്ടി പൊരുതുക.. ഇങ്ങനൊക്കെ പറയാന്‍ ഞാനാരാണെന്ന് ചോദിച്ചാല്‍. ഞാന്‍ വെറുമൊരു യാത്രക്കാരനാണ്. അങ്ങനെ പറയാനാണിഷ്ടവും. A mystic traveller.. സ്‌നേഹം പ്രിയരേ ??



from mangalam.com https://ift.tt/3dhtaVS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages