കൊച്ചി : 'ഉണ്ണിക്കുട്ടൻ പുറത്തുവരുമ്പോൾ ഞാനായിരിക്കും ആദ്യം എടുക്കുക, അവന് ചേച്ചി കുഞ്ഞു കരിവളകൾ വാങ്ങിക്കൊടുക്കും’ - അമ്മയുടെ നിറവയറിനോട് മുഖം ചേർത്ത് അച്ചു എന്ന അർച്ചന പറയുമ്പോൾ കേട്ടുനിന്നവർ അന്നു സന്തോഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വാക്കുകളുടെ ഒാർമ അവരുടെ കണ്ണ് നനയിക്കുകയാണ്. ഉണ്ണിക്കുട്ടൻ പിറന്നപ്പോൾ അവനെ ഒാമനിക്കാൻ മോഹിച്ച ആ കുഞ്ഞിക്കൈകളില്ല.തിങ്കളാഴ്ച മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ചാണ് തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിൽ മജേഷും മകൾ അർച്ചനയും മരിച്ചത്. മജേഷിന്റെ ഭാര്യ പൂർണ ഗർഭിണിയായി അപ്പോൾ സ്വകാര്യ ആശുപത്രിയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് കുഞ്ഞ് പിറന്നു. 'അച്ചു പറഞ്ഞ പോലെ ഉണ്ണിക്കുട്ടൻ വന്നിട്ടും അച്ചുവും അവന്റെ അച്ഛനും കാണാനില്ലല്ലോ' എന്ന നെഞ്ചുപിളർക്കുന്ന നിലവിളിയായിരുന്നു പ്രസവശേഷം ബോധം തെളിഞ്ഞപ്പോൾ രേവതിയിൽനിന്ന് ആകെയുണ്ടായത്. വീണ്ടും മയക്കത്തിലേക്കു വീണ രേവതിക്കരികിൽ തളർന്നു നിൽക്കുകയാണ് കുടുംബാംഗങ്ങൾ. പിറക്കുന്നത് അനിയൻ ആണെന്ന് ഉറപ്പിച്ചിരുന്നു അച്ചു. ഉണ്ണിക്കുട്ടൻ എന്ന പേര് കണ്ടെത്തിയതും അച്ചു തന്നെ.ചൊവ്വാഴ്ച മജേഷിെന്റ വീട്ടിലെ ശവസംസ്കാര ചടങ്ങുകൾക്കു ശേഷം ഏറെ തളർന്ന രേവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പ്രസവത്തിനുള്ള മരുന്നുകൾ നൽകി. 3.58-നാണ് രേവതിക്ക് ആൺകുഞ്ഞ് പിറന്നത്. 'അവനെ ഏറെ കാത്തിരുന്നതാണ് അച്ചു. ഇത്തവണ ലഭിച്ച വിഷുക്കൈനീട്ടം മുഴുവൻ അവൾ മാറ്റിെവച്ചിരുന്നു, ഉണ്ണിക്കുട്ടന് സമ്മാനം നൽകാൻ', വാക്കുകൾ പൂർത്തിയാക്കാനാവാതെ രേവതിയുടെ സഹോദരി രമ്യ വിതുമ്പി. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് രേവതി.
from mathrubhumi.latestnews.rssfeed https://ift.tt/35B7ReU
via
IFTTT
No comments:
Post a Comment