മാലിയില്‍ നിന്നും ദുബായില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 4, 2020

മാലിയില്‍ നിന്നും ദുബായില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനാ കപ്പലുകൾ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമാണ് കപ്പലുകൾ പുറപ്പെട്ടത്. മാലദ്വീപിലേക്കും ദുബായിലേക്കും ഓരോ കപ്പൽ വീതമാണ് യാത്ര തിരിച്ചത്. തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് ഇതിനായി നിയോഗിച്ചതെന്ന് നാവികസേന അറിയിച്ചു. കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പൽ എത്തിച്ചേരുക. ഐഎൻഎസ് മഗർ എന്നകപ്പലാണ് മാലദ്വീപിലേക്ക് പുറപ്പെട്ടത്. ദുബായിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി അയച്ചിരിക്കുന്നത് ഐഎൻഎസ് ഷർദുൽ എന്ന കപ്പലാണ്. മാലിയിൽ നിന്ന് 700 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കാനുള്ളതെന്നാണ് വിവരം. മെയ് എട്ടിന് ഇന്ത്യക്കാരുമായി കപ്പൽ കൊച്ചിയിലെത്തും. കൊച്ചിയിൽ എത്തുന്നവർ 14 ദിവസം കൊറന്റൈനിൽ കഴിയണം. കപ്പൽ യാത്രയുടെ പണം ഈടാക്കാൻ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാൽ ക്വാറന്റൈനിൽ കഴിയുന്നതിനുള്ള ചെലവ് പ്രവാസികൾ വഹിക്കണം. പതിനാല് ദിവസത്തിന് ശേഷം ഇവർ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സർക്കാരും കേന്ദ്ര സർക്കാരും തീരുമാനം എടുക്കുമെന്നും വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. നാല്പത്തിയെട്ട് മണിക്കൂർ ആണ് മാലദ്വീപിൽ നിന്ന് കപ്പൽ മാർഗ്ഗം കൊച്ചിയിൽ എത്താൻ ഉള്ള സമയം. അത്ര തന്നെ സമയം ദുബായിലേക്കുമുണ്ട്. കാലവർഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാൽ കടൽ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുൻകൂട്ടി ഇ മെയിൽ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്. ഗൾഫ് രാജ്യങ്ങളിൽ ആദ്യം യുഎഇയിൽ നിന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കപ്പൽ പുറപ്പെട്ടിരിക്കുന്നത്. കപ്പലുകൾക്ക് പുറമെ വിമാനമാർഗത്തിലൂടെയും ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മെയ് എഴിന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അബുദാബി, ദുബായ് എന്നീ വിമാനത്താവങ്ങളിൽ നിന്ന് ഇന്ത്യക്കാരെ എത്തിക്കും. കേരളത്തിൽ രണ്ട് ലക്ഷത്തോളം ആളുകൾക്ക് ക്വാറന്റൈൻ സൗകര്യം നേരത്തെ സജ്ജമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യത്തെ വിമാനങ്ങൾ കേരളത്തിലേക്ക് ആക്കിയത്.13,000 രൂപയാണ് വിമാന ടിക്കറ്റിന് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിന് ശേഷം അമേരിക്ക, യു.കെ, ഇറാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ആഗോള പ്രതിസന്ധിയേത്തുടർന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലേതന്നെ ഏറ്റവും ബൃഹത്തായ ഒഴിപ്പിക്കൽ നടപടികളാണ് തുടങ്ങുന്നത്. #MoDAgainstCorona #Bringindianshome 02 ships of #SNC @indiannavy, mission deployed, have been diverted to bring home Indians stuck abroad due to #COVID19. INS Shardul headed for Dubai, while INS Magar headed towards Maldives. @SpokespersonMoD @PIBTvpm @MOS_MEA @DrSJaishankar pic.twitter.com/Z9SJ2e4lMX — PRO Defence Kochi (@DefencePROkochi) May 4, 2020 Content Highlights:India send Naval ships to Maledives and Dubai for evacuating Stranded Indians


from mathrubhumi.latestnews.rssfeed https://ift.tt/3c66reG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages