സാമൂഹിക വ്യാപനമുണ്ടോയോ എന്നറിയാന്‍ സംസ്ഥാനത്ത് റാന്‍ഡം സാമ്പിള്‍ പരിശോധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 24, 2020

സാമൂഹിക വ്യാപനമുണ്ടോയോ എന്നറിയാന്‍ സംസ്ഥാനത്ത് റാന്‍ഡം സാമ്പിള്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത്കോവിഡ് രോഗികൾ ഉയരുന്ന പശ്ചാത്തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി നാളെ റാൻഡം കോവിഡ് പരിശോധന നടത്തും. ഒറ്റദിവസം 3000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഹോട്ട്സ്പോട്ടുകളിലേതടക്കം പൊതുജനങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ റാൻഡം രീതിയിൽ തിരഞ്ഞെടുത്തുള്ള സാമ്പിൾ പരിശോധന സംസ്ഥാനത്ത് രണ്ടാം തവണയാണ് നടത്തുന്നത്. കോവിഡ് ലക്ഷണമോ, രോഗിയുമായി സമ്പർക്കമോ ഇല്ലാത്തവർ, സമീപകാലത്ത് വിദേശയാത്രാ ചരിത്രമില്ലാത്തവർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ തുടങ്ങിയവരിൽ നിന്നാണ് സാമ്പിളുകൾ ശേഖരിക്കുക. ഇവ പിസിആർ പരിശോധനയ്ക്ക് വിധേയമാക്കി രോഗനിർണയം നടത്തും. രണ്ടുദിവസത്തിനകം ഫലമറിയാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രണ്ടാം ഓഗ്മെന്റഡ് പരിശോധന കേരളത്തിന് നിർണായകമാണ്. നേരത്തെ ഏപ്രിൽ 26നാണ് സംസ്ഥാനത്ത് സമാന പരിശോധന നടന്നത്.അന്ന് സംസ്ഥാനത്ത് മൂവായിരത്തിലധികം സാമ്പിളുകൾ പരിശോധിച്ചതിൽ നാലുപേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. Content Highlights:Kerala to conduct random sample test to find if there is covid 19 social outbreak


from mathrubhumi.latestnews.rssfeed https://ift.tt/2Aa5ILi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages