കോളേജുകൾ ജൂൺ ഒന്നിനുതുറക്കും; ഓൺലൈൻ ക്ലാസുകൾ തുടങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 22, 2020

കോളേജുകൾ ജൂൺ ഒന്നിനുതുറക്കും; ഓൺലൈൻ ക്ലാസുകൾ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ കോളേജുകളും ജൂൺ ഒന്നിനുതുറക്കും. റെഗുലർ ക്ലാസുകൾ തുടങ്ങുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്താമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് വേണ്ട ക്രമീകരണങ്ങളും പ്രിൻസിപ്പൽമാർ ചെയ്യണം. സർവകലാശാല പരീക്ഷകൾക്ക് പങ്കെടുക്കാൻ വിദ്യാർഥികൾക്ക് സൗകര്യപ്രദമായരീതിയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണം. ഓൺലൈൻ പഠനരീതിക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ വിക്‌ടേഴ്‌സ് ചാനൽ പോലെ ടി.വി., ഡി.ടി.എച്ച്., റേഡിയോചാനൽ തുടങ്ങിയവ ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും നിർദേശമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3bZeAke
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages