നിയന്ത്രണങ്ങൾ പിൻവലിക്കുന്നു; യു.എ.ഇ. ഇന്നുമുതൽ പഴയ മട്ടിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 26, 2020

നിയന്ത്രണങ്ങൾ പിൻവലിക്കുന്നു; യു.എ.ഇ. ഇന്നുമുതൽ പഴയ മട്ടിലേക്ക്

ദുബായ്: കോവിഡ്-19 ആശങ്കകളെത്തുടർന്ന് യു.എ.ഇ.യിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ബുധനാഴ്ച പിൻവലിക്കുന്നു. കൃത്യമായ സാമൂഹിക അകലവും ഇടവിട്ടുള്ള അണുനശീകരണ പ്രക്രിയയും ഉറപ്പാക്കിക്കൊണ്ടാണ് എല്ലാം സാധാരണ നിലയിലേക്ക് മടങ്ങുന്നത്. ഇതിനായി സാമ്പത്തിക വികസനവകുപ്പും ദുബായ് സ്പോർട്‌സ് കൗൺസിലും (ഡി.എസ്.സി.) സംയോജിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സാമ്പത്തികമേഖലയിൽ കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതം മറികടക്കാനുള്ളതാണ് പുതിയ നിർദേശങ്ങൾ.സ്പോർട്‌സ് അക്കാദമികൾ, ഇൻഡോർ ജിമ്മുകൾ, സ്പോർട്‌സ്, ഫിറ്റ്‌നസ് ക്ലബ്ബുകൾ എന്നിവ തുറക്കാമെന്ന് സുപ്രീംകമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ അറിയിച്ചു.സിനിമാതിയേറ്ററുകൾ, ദുബായ് ഐസ് റിങ്ക്, ഡോൾഫിനേറിയം ഉൾപ്പെടെയുള്ള മിക്ക വിനോദകേന്ദ്രങ്ങളും കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ബുധനാഴ്ച പ്രവർത്തിച്ചുതുടങ്ങും. ആരോഗ്യകേന്ദ്രങ്ങൾ, ഇ.എൻ.ടി. ക്ലിനിക്കുകൾ എന്നിവ മുൻകരുതൽ നടപടികളെടുത്ത് പ്രവർത്തിക്കും. രണ്ടരമണിക്കൂർ വരെയുള്ള ശസ്ത്രക്രിയകൾക്കും അനുവാദമുണ്ട്. പൊതുജനങ്ങൾക്ക് രാവിലെ ആറുമുതൽ രാത്രി 11 വരെ അനുമതിയില്ലാതെത്തന്നെ പുറത്തിറങ്ങാം. ദുബായിലെ ചില്ലറവ്യാപാരകടകൾക്കും മൊത്തക്കച്ചവട സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. ദുബായിൽ എയർപോർട്ടുകളും തുറക്കും. നാട്ടിലേക്ക് അവധിയിൽ പോയ യു.എ.ഇ. താമസവിസയുള്ളവർക്ക് മടങ്ങിവരാം. ട്രാൻസിറ്റ് യാത്രക്കാർക്കും ദുബായ് വിമാനത്താവളംവഴി കടന്നുപോകാം.യു.എ.ഇ.യിലേക്ക് മടങ്ങിയെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ചൈൽഡ് ലേണിങ് സെന്ററുകൾ, തെറാപ്പി സെന്ററുകൾ, പരിശീലനകേന്ദ്രങ്ങൾ എന്നിവ തുറക്കുന്നവയിൽ ഉൾപ്പെടുന്നു. ഓൺലൈൻ ലേലം നടത്താനുള്ള കേന്ദ്രങ്ങളും പ്രവർത്തിക്കും. ആമർ സെന്റർ, തഹ്‌സീൽ തുടങ്ങി എല്ലാ സർക്കാർ കേന്ദ്രങ്ങളും തുറക്കും.12 വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കും ഷോപ്പിങ് സെന്ററുകൾ, സിനിമാതിയേറ്ററുകൾ, ജിമ്മുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ല.മുഖാവരണവും കൈയുറയും ധരിക്കാത്തതിനുള്ള പിഴശിക്ഷ തുടരും.


from mathrubhumi.latestnews.rssfeed https://ift.tt/3c2l8yB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages