മൂവാറ്റുപുഴയിൽ കാറപകടത്തിൽ നടൻ ബേസിൽ ജോർജ്ജ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

മൂവാറ്റുപുഴയിൽ കാറപകടത്തിൽ നടൻ ബേസിൽ ജോർജ്ജ് മരിച്ചു

മൂവാറ്റുപുഴ: ദേശീയപാതയിൽ മൂവാറ്റുപുഴയ്ക്കടുത്ത് വാളകം മേക്കടമ്പിൽ അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ കാറപകടത്തിൽ ചലച്ചിത്ര താരം ഉൾപ്പെടെ മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ വാളകം വാളാംകോട്ട് ബേസിൽ ജോർജ് (26), ഇല്ലേൽ അശ്വിൻ ജോയി (29), സ്നേഹ ഡെക്കറേഷൻ ഉടമയുടെ മകൻ ഇലവുങ്ങത്തടത്തിൽ നിഥിൻ ബാബു (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റപ്പള്ളിൽ ലെതീഷ് (32), വാളകം കൂട്ടാട്ടുകുടിയിൽ സാഗർ സെൽവകുമാർ (19), റിയോൺ ഷെയ്ഖ്, അമർ ബിലാൽ, ജയദീപ് എന്നിവർക്കാണ് പരിക്ക്. ബേസിൽ ജോർജ് പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയിലെ നായകനായിരുന്നു. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്ന് വാളകത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു പേരിൽ മൂന്നു പേരാണ് മരിച്ചത്. തട്ടുകടയും അതിനടുത്ത മുറിയിൽ താമസവുമായി കഴിഞ്ഞിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. കട അടച്ച് മുറിയിൽ കിടക്കുകയായിരുന്നു ഇവർ. മതിലും ഇലക്ട്രിക് പോസ്റ്റും തകർത്ത് കാർ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2KYae1W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages