ന്യൂഡല്‍ഹി: രണ്ടു മാസം ഇടവേളയ്ക്കു ശേഷം ആഭ്യന്തര വിമാനയാത്ര പുനരാരംഭിച്ച ആദ്യദിനം എല്ലാം താളംതെറ്റി. നിശ്ചയിച്ചിരുന്നതില്‍ പാതിയിലേറെ വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കി. നാടണയാനുള്ള വെമ്പലില്‍ വിമാനത്താവളങ്ങളിലെത്തിയ ആയിരങ്ങള്‍ പെരുവഴിയിലായി. ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു നിശ്ചയിച്ചിരുന്ന വിമാനമടക്കമാണു മുടങ്ങിയത്.
പശ്ചിമ ബംഗാളും ആന്ധ്രാ പ്രദേശും തല്‍ക്കാലം വിമാനങ്ങള്‍ വേണ്ടെന്നറിയിച്ചതും മുംെബെ, ചെെന്നെ, െഹെദരാബാദ് തുടങ്ങി കോവിഡ് അതിതീവ്രമായ നഗരങ്ങളിലേക്കുള്ള യാത്ര നിയന്ത്രിച്ചതും യാത്രക്കാര്‍ക്കു വേണ്ടത്ര സാവകാശം നല്‍കാതെയാണ്. വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞാണു പലരും വിമാനം റദ്ദാക്കിയെന്നറിഞ്ഞത്. ഇന്നലെ 532 വിമാനസര്‍വീസുകള്‍ നടത്തിയെന്നും ആകെ 39,231 യാത്രക്കാരുണ്ടായിരുന്നെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. അതേസമയം, ഏകദേശം 630 സര്‍വീസുകള്‍ റദ്ദാക്കിയെന്നാണു വിവിധ വിമാനക്കമ്പനികളില്‍നിന്നുള്ള വിവരം.
ക്വാറെന്റെന്‍ കാലാവധിയെക്കുറിച്ച് കേന്ദ്രവും ചില സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നതയാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ പ്രധാനകാരണം. ഉംപുന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും വിമാനങ്ങള്‍ മുടക്കി. കോവിഡില്‍ ഉഴലുന്ന മഹാരാഷ്ട്രയും തമിഴ്‌നാടും പുറത്തുനിന്ന് ആളുകളെത്തുന്നതില്‍ വിമുഖത കാട്ടി. വരുന്നവര്‍ക്കു 14 ദിവസം ക്വാറെന്റെന്‍ നിര്‍ബന്ധിതമാണെന്നു ചില സംസ്ഥാനങ്ങള്‍ ഉറച്ച നിലപാടെടുത്തതും യാത്രക്കാര്‍ക്കു കുരുക്കായി. ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രം 82 സര്‍വീസുകളാണു റദ്ദാക്കിയത്. മുംെബെയില്‍ ആകെ 50 സര്‍വീസുകള്‍ മാത്രമേയുണ്ടാകൂ എന്ന അറിയിപ്പ് ഏറെ െവെകി.
ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളാണ് പശ്ചിമ ബംഗാളിലേക്കുമുള്ള സര്‍വീസുകളെ ബാധിച്ചത്. കൊല്‍ക്കത്ത, ബാഗ്‌ഡോഗ്ര വിമാനത്താവളങ്ങള്‍ 28-നേ തുറക്കൂ. കൊല്‍ക്കത്തയുമായി ബന്ധിപ്പിച്ച സര്‍വീസുകളായതിനാല്‍ ത്രിപുര സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയില്ല. ചുഴലിക്കാറ്റിന്റെ ആഘാതം നേരിട്ട ഒഡീഷയിലേക്കും വിമാനങ്ങള്‍ മുടങ്ങി. ആന്ധ്രയിലേക്കുള്ള വിമാനസര്‍വീസ് ഇന്നു പുനരാരംഭിക്കും.
കോവിഡ് ബാധിതമായ െഹെദരാബാദ്, ചെെന്നെ, മുംെബെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിരവധി സര്‍വീസുകള്‍ വേണ്ടെന്നുവച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിബ്രുഗഡ്, സില്‍ച്ചര്‍, ഐസ്‌വാള്‍, ദിമാപൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങി. ബംഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ ഒമ്പതു വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. എല്ലായിടത്തും യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍വീസ് റദ്ദാക്കിയ വിവരം യഥാസമയം അറിയിക്കുന്നതില്‍ വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും പരാജയപ്പെട്ടെന്നായിരുന്നു പരാതി.
from mangalam.com https://ift.tt/3ekc7T0
via IFTTT
No comments:
Post a Comment