തിരുവനന്തപുരം: വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറി. ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്.
കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റില്‍നിന്ന് വെള്ളം കയറിയത്. ഇതോടെ അഗ്‌നിരക്ഷാസേനയുടെ റബ്ബര്‍ബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി.
2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് മല്ലികാസുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റിയിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്നുവര്‍ഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക വിമര്‍ശിച്ചു.
from mangalam.com https://ift.tt/2XlcLsJ
via IFTTT
No comments:
Post a Comment