കുടിയേറ്റ തൊഴിലാളികളെ എത്തിക്കാന്‍ സായുധസേനയെ നിയോഗിക്കണം; ധര്‍ണ നടത്തിയ യശ്വന്ത് സിന്‍ഹ അടക്കമുള്ളവര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 18, 2020

കുടിയേറ്റ തൊഴിലാളികളെ എത്തിക്കാന്‍ സായുധസേനയെ നിയോഗിക്കണം; ധര്‍ണ നടത്തിയ യശ്വന്ത് സിന്‍ഹ അടക്കമുള്ളവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ സായുധസേനയെ നിയോഗിക്കമെന്നാവശ്യപ്പെട്ട് ലോക്ക്ഡൗണിനിടെ പ്രതിഷേധ ധര്‍ണ നടത്തിയതിന് മുന്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയും ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങും അറസ്റ്റില്‍. രാജ്ഘട്ടിലാണ് ഇവര്‍ ധര്‍ണ നടത്തിയത്. തുടര്‍ന്ന് പ്രതിഷേധക്കാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പരാജയമാണ് കുടിയേറ്റ തൊഴിലാളികളെ റോഡ് മാര്‍ഗം നടന്ന് വീട്ടിലെത്താന്‍ നിര്‍ബന്ധിതമാക്കിയത്. അതിനാല്‍ ഇവരെ സുരക്ഷിതമായി നാടുകളില്‍ എത്തിക്കണമെന്നാണ് സന്‍ഹ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്. സൈന്യത്തിന്റെ ഉത്തരവാദിത്വത്തിലൂടെ തൊഴിലാളികളെ അവരവരുടെ വീടുകളിലെത്തിക്കണമെന്നും സിന്‍ഹ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ സമ്പന്നരെ മാത്രമേ ശ്രദ്ധിക്കുന്നുള്ളുവെന്നും ഇത് ദരിദ്ര വിഭാഗത്തെ സ്വയം പ്രതിരോധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും എഎപി എംപി സഞ്ജയ് സിങ് ആരോപിച്ചു. വിദേശത്തുള്ള പ്രവാസികളെ കേന്ദ്രം തിരിച്ചെത്തിക്കുന്നു, എന്നാല്‍ റോഡിലൂടെ നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികളെ കേന്ദ്രം സഹായിക്കുന്നില്ലെന്നും സിങ് കുറ്റപ്പെടുത്തി.



from mangalam.com https://ift.tt/3cJLzKt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages