കേരളത്തില്‍ എത്താന്‍ പാസ്സ് കിട്ടിയില്ല, സംസ്ഥാന അതിര്‍ത്തിയില്‍ താലികെട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 24, 2020

കേരളത്തില്‍ എത്താന്‍ പാസ്സ് കിട്ടിയില്ല, സംസ്ഥാന അതിര്‍ത്തിയില്‍ താലികെട്ട്

ഇടുക്കി : കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളത്തിലേക്കെത്താന്‍ പാസ് ലഭിച്ചില്ല അതിര്‍ത്തി ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് സ്വദേശിയായ വരനും കുമളി സ്വദേശിയായ വധുവും വിവാഹിതരായി.

തമിഴ്‌നാട് സ്വദേശി പ്രസാദിനും കേരള വണ്ടിപ്പെരിയാര്‍ സ്വദേശി വധു ഗായത്രിയുമാണ് അതിര്‍ത്തിയിലെത്തി വിവാഹിതരാകേണ്ടി വന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന് പാസ് ലഭിക്കാത്ത കാരണത്താല്‍ അതിര്‍ത്തി കടന്നുവരാന്‍ സാധിച്ചില്ല.

വരന് കേരളത്തിലേക്ക് പോകാന്‍ പാസ് ഇല്ലാത്തതുകൊണ്ടും, തമിഴ്നാട്ടിലേക്ക് പോകാന്‍ വധുവിന് പാസ് ഇല്ലാത്തതു കൊണ്ടും കേരളാ - തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ കുമളി പൊലീസും, റവന്യൂ ഡിപ്പാര്‍ട്‌മെന്റും, വോളന്റീയര്‍മാരും ഇടപെട്ട് വിവാഹം നടത്തി കൊടുത്തു. വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വധുവിന് തമിഴ്‌നാട് പാസ് ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരും വരന്റെ സ്വദേശമായ തമിഴ്‌നാട് പുതുപെട്ടിയിലേ വീട്ടിലേക്കു മടങ്ങി.



from mangalam.com https://ift.tt/36wozwj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages