വടകര: ഏപ്രില്‍ 28 ന് മകളുടെ വിവാഹത്തിനായുള്ള യാത്രാമധ്യേ മരണപ്പെട്ട പരമേശ്വരന്‍ മൂത്തതിന്റെ സ്വപ്‌നമായിരുന്നു ഇന്നലെ പൂവണിഞ്ഞത്. മകള്‍ കാര്‍ത്തിക സുമംഗലിയായി.
ഏപ്രില്‍ 29-ന് നടക്കേണ്ടതായിരുന്നു വൈക്കം ഉദയനാപുരം വാതുക്കോടത്ത് ഇല്ലത്ത് വി.എസ്. പരമേശ്വരന്‍ മൂത്തതിന്റെ മകള്‍ കാര്‍ത്തികയും വടകര ഓര്‍ക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മകന്‍ കൃഷ്ണദേവും തമ്മിലുള്ള വിവാഹം. ലോക്ഡൗണായതിനാല്‍ ലളിതമായ ചടങ്ങില്‍ വിവാഹം നടത്താന്‍ പരമേശ്വരന്‍ മൂത്തതും മകള്‍ കാര്‍ത്തികയും സഹോദരന്‍ കണ്ണനും മാത്രം 28-ന് വടകര ഓര്‍ക്കാട്ടേരിയിലേക്ക് യാത്രതിരിച്ചു. പയ്യോളിയില്‍ എത്തിയപ്പോള്‍ പരമേശ്വരന്‍ മൂത്തത് കുഴഞ്ഞുവീണു. ഉടന്‍ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
ചെറുപ്പത്തിലേ അമ്മ മരിച്ച കാര്‍ത്തികയെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കുകയെന്ന ആ സ്വപ്നം കൈയെത്തും ദൂരെയാണ് അന്ന് വീണുടഞ്ഞത്. കാര്‍ത്തികയും കണ്ണനും തകര്‍ന്നുപോയ ആ നിമിഷത്തില്‍ വരന്‍ കൃഷ്ണദേവും കുടുംബവുമാണ് കാര്‍ത്തികയ്ക്കും സഹോദരനും താങ്ങായി.
കൃഷ്ണദേവും ബന്ധുക്കളും ആംബുലന്‍സില്‍ മൃതദേഹവുമായി വൈക്കത്തേക്കുപോയി. എല്ലാ ചടങ്ങുകള്‍ക്കും ഇവര്‍ മുന്നില്‍ നിന്നു.
ചടങ്ങുകളെല്ലാം കഴിഞ്ഞശേഷം ചൊവ്വാഴ്ച കൃഷ്ണദേവ് കാര്‍ത്തികയ്ക്ക് താലിചാര്‍ത്തി. ഈ സാഹചര്യത്തില്‍ ആ കുടുംബത്തിന് ഇതിലും വലിയ സുരക്ഷിതത്വമില്ലെന്ന തിരിച്ചറിവിലായിരുന്നു ഈ നീക്കം.
from mangalam.com https://ift.tt/2AojPgo
via IFTTT
No comments:
Post a Comment