ജീവിതത്തില്‍ ഇത്രയും നല്ലൊരു സുഹൃത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്-കെ.ശങ്കരനാരായണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 28, 2020

ജീവിതത്തില്‍ ഇത്രയും നല്ലൊരു സുഹൃത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്-കെ.ശങ്കരനാരായണന്‍

കോഴിക്കോട്: തന്റെ ജീവിതത്തിൽ എംപി വീരേന്ദ്രകുമാറിനോളം മികച്ചൊരു സുഹൃത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ. 50 വർഷക്കാലത്തെ അടുപ്പം വീരേന്ദ്രകുമാറുമായിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. സ്നേഹത്തോടുകൂടി മാത്രമായിരുന്നു പെരുമാറുകയെന്നും ശങ്കരനാരായണൻ പറഞ്ഞു. എംപി വീരേന്ദ്രകുമാറിനെ അനുസ്മരിച്ച കെ.ശങ്കരനാരായണൻ അദ്ദേഹത്തിന്റെ ഓർമകളിൽ വികാരാധീനനായി. കോഴിക്കോട് പോകുമ്പോഴും വയനാട് പോകുമ്പോഴും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിലുംവലിയൊരു നഷ്ടം തനിക്കുണ്ടായിട്ടില്ല. എതിർപ്പുകളുമുണ്ടായിരുന്നു. അകൽച്ചകളൊന്നും അടുപ്പത്തെ ബാധിച്ചിരുന്നില്ല. താൻ ഗവർണറായിരുന്നപ്പോൾ അദ്ദേഹം മഹാരാഷ്ട്രയിൽ വന്നാൽ ഞങ്ങൾ ഒന്നിച്ചിരിക്കും. എന്തെല്ലാം സംസാരിക്കുമെന്ന് തങ്ങൾക്ക് മാത്രമേ അറിയൂ...എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു. എല്ലാവരോടും വളരെ സ്നേഹത്തോട് പെരുമാറാനുള്ള വീരേന്ദ്ര കുമാറിന്റെ കഴിവ് ദൈവം മറ്റാർക്കും നൽകണമെന്നില്ല- കെ.ശങ്കരനാരായണൻ അനുസ്മരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3dcxNk5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages