'ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു? ഒരു കല്യാണത്തോടെ എല്ലാം ശെരിയാകുമെന്ന് അവര്‍ ഓര്‍ക്കും, അല്ലേല്‍ പലരും ഉപദേശിക്കും'; ഉത്രയുടെ മരണത്തെ കുറിച്ച് കല മോഹന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 26, 2020

'ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു? ഒരു കല്യാണത്തോടെ എല്ലാം ശെരിയാകുമെന്ന് അവര്‍ ഓര്‍ക്കും, അല്ലേല്‍ പലരും ഉപദേശിക്കും'; ഉത്രയുടെ മരണത്തെ കുറിച്ച് കല മോഹന്‍

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചതാണ് ഉത്രയുടെ കൊലപാതകം. ഭര്‍ത്താവ് സൂരജ് കരിമൂര്‍ഖനെ കൊണ്ട് കൊത്തിച്ചാണ് ഉത്രയെ ഇല്ലാതാക്കിയത്. സ്വത്ത് സ്വന്തമാക്കി മറ്റൊരു വിവാഹമായിരുന്നു സൂരജിന്റെ ലക്ഷ്യം. കാറും 98 പവന്‍ സ്വര്‍ണവും പണവും വാങ്ങിയായിരുന്നു സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു എന്ന ചോദ്യം സമൂഹത്തില്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍.

കലമോഹന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;

ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു, അവള്‍ക്കു ഫിക്‌സിഡ് ഡിപ്പോസിറ് ആയി ഇട്ടാല്‍ പോരായിരുന്നോ എന്ന് ചോദ്യങ്ങള്‍.. നമ്മള്‍ വെറുതെ കാണുന്നത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ മനസ്സിലാകാത്തത്. വെറുതെ കേള്‍ക്കുന്നത് കൊണ്ടാണ്.. ഉത്കണു തുറന്നു കണ്ടാല്‍, ഹൃദയം തുറന്നു കേട്ടാല്‍ എല്ലാം വ്യക്തമാകും..

IQ, E Q, മാത്രമാണ് പുറകോട്ട്.. ഹോര്‍മോണ്‍ എല്ലാം യാഥാസ്ഥിതിയില്‍ തന്നെയാണ്.. ഒരമ്മയ്ക്ക് മനസ്സിലാകും, മകള്‍ക്കു ഇനി ഒരു ആണ്‍തുണ വേണമെന്ന്.. അഭ്യസ്തവിദ്യര്‍ എങ്കിലും, ഒരു കല്യാണത്തോടെ എല്ലാം ശെരിയാകുമെന്ന് അവര്‍ ഓര്‍ക്കും.. അല്ലേല്‍ പലരും ഉപദേശിക്കും..

തങ്ങളുടെ ജീവിതം തീര്‍ന്നതിനു ശേഷം അവള്‍ക്കു ഒരു അഭയം കണ്ടെത്താന്‍ ആര്‍ക്ക് പറ്റും? എനിക്ക് അറിയാം.. അത്തരം ഒരു നൂറു അച്ഛനമ്മമാരെ.. ശാരീരിക വളര്‍ച്ച എത്തിയ മകന്റെ അല്ലേല്‍ മകളുടെ ലൈംഗിക താല്പര്യം ഉള്‍ക്കൊള്ളുകയും അതിനൊരു പരിഹാരം തേടി മനസ്സ് ഉരുക്കുകയും ചെയ്‌യുന്നവരെ.. അതവരുടെ അവസാനത്തെ പിടിവള്ളിയാണ്.. മകളെ / മകനെ സാധാരണ ജീവിതത്തില്‍ കൊണ്ട് വരാനുള്ള പ്രാര്‍ത്ഥന പോലെ.. കാശ് അല്ല ജീവന്‍ വരെ അടിയറവു വെച്ചു പോകും... ഇതേ പോല്‍ മക്കളുള്ള ഒരുപാട് മാതാപിതാക്കള്‍ സമൂഹത്തിലുണ്ട്.. ചൂഷണത്തിന് ഇരയാകുന്നവരില്‍ ആണ്‍കുട്ടികള്‍ ധാരാളം.. അതും സ്ത്രീകളാല്‍.. ആരാണ് വെളിച്ചം കാട്ടി തരേണ്ടവര്‍? എന്താണ് പ്രതിവിധി?

കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്



from mangalam.com https://ift.tt/2TFh54W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages