കൊച്ചി: ക്‌നാനായ അതി ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ സേവേറിയോസിനു നല്‍കിയിരുന്ന പദവികള്‍ സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ തിരിച്ചെടുത്തു. കല്‍പനകള്‍ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആര്‍ച്ച് ബിഷപ്, വലിയ മെത്രാപ്പോലീത്ത തുടങ്ങിയ ബഹുമതി സ്ഥാനങ്ങള്‍ പാത്രിയര്‍ക്കീസ് ബാവ റദ്ദാക്കിയത്.
ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവയുടെ മുന്‍ഗാമി ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയായിരുന്നു മോര്‍ സേവേറിയോസിനു ബഹുമാന പദവികള്‍ നല്‍കിയത്. ബഹുമതി സ്ഥാനങ്ങള്‍ റദ്ദാക്കിയതു സംബന്ധിച്ച കല്‍പന ക്‌നാനായ ഭദ്രാസനത്തിലെ മറ്റു മൂന്നു മെത്രാന്മാര്‍ക്കും യാക്കോബായ സഭയുടെ കേന്ദ്രകാര്യാലയമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും ലഭിച്ചു.
പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ സ്വതന്ത്ര സഭയായാണ് ക്‌നാനായ സഭ നിലകൊള്ളുന്നത്. സഭയുടെ ആത്മീയതലവന്‍ പാത്രയര്‍ക്കീസ് ബാവയാണ്. ഈ അധികാരം ഉപയോഗിച്ചാണു നടപടി.പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പനയ്‌ക്കെതിരേ മോര്‍ സേവേറിയോസ് തിരുവല്ല കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കല്‍പന നടപ്പാക്കുന്നതു തടഞ്ഞിരുന്നു. തുടര്‍ന്ന്, ജില്ലാ കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. റാന്നി മേഖലയിലേക്ക് എട്ടു െവെദികരെ അനുമതി കൂടാതെ സ്ഥലംമാറ്റിയതാണ് ഒടുവിലത്തെ സംഭവം. ഇത് പ്രതിഷേധവുമായി.
from mangalam.com https://ift.tt/2WAmX17
via IFTTT
No comments:
Post a Comment