: പൊതു-സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നവരെല്ലാം ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ. അടച്ചിടൽ നീട്ടി കഴിഞ്ഞദിവസമിറക്കിയ മാർഗരേഖയിലാണ് ഈ നിർദേശം. ജീവനക്കാർ മുഴുവനും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതു സ്ഥാപനമേധാവിയുടെ ഉത്തരവാദിത്വമാണ്. പൊതുസ്ഥലത്തു പാലിക്കേണ്ട കാര്യങ്ങൾ * മുഖാവരണം ധരിക്കണം * സാമൂഹിക അകലം പാലിക്കണം * അഞ്ചിൽക്കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ല * വിവാഹച്ചടങ്ങിൽ 50 പേരിൽ കൂടുതൽ പാടില്ല * സംസ്കാരച്ചടങ്ങിൽ 20 പേരിൽ കൂടുതൽ പാടില്ല * തുപ്പുന്നത് ശിക്ഷാർഹം * മദ്യം, പുകയില തുടങ്ങിയവ ഉപയോഗിക്കാൻപാടില്ല * മദ്യം, പുകയില തുടങ്ങിയവ വിൽക്കുന്ന കടകളിൽ ഒരുസമയം അഞ്ചിൽ കൂടുതൽപേർ പാടില്ല. പരസ്പരം ആറടി അകലം പാലിക്കണം തൊഴിലിടങ്ങളിൽ പാലിക്കേണ്ടവ * എല്ലാവരും മുഖാവരണം ധരിക്കണം. ആവശ്യത്തിനു മുഖാവരണം സൂക്ഷിച്ചുവെക്കണം * സാമൂഹിക അകലം പാലിക്കണം. * 65 വയസ്സിൽ കൂടുതലുള്ളവർ, ഗർഭിണികൾ, മറ്റുരോഗങ്ങളുള്ളവർ എന്നിവർ വീട്ടിൽത്തന്നെയിരിക്കണം * ഉച്ചഭക്ഷണവേളകളിലടക്കം നിശ്ചിത ഷിഫ്റ്റുകൾ ഏർപ്പെടുത്തണം * ശരീരോഷ്മാവ് പരിശോധനയ്ക്കുള്ള സൗകര്യം, സാനിറ്റൈസർ എന്നിവ ഉറപ്പാക്കണം * തൊഴിലിടം ഇടയ്ക്കിടെ ശുചീകരിക്കണം * ആളുകൂടുതലുള്ള യോഗങ്ങൾ ഒഴിവാക്കണം * കോവിഡ് ചികിത്സയ്ക്കായുള്ള ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയുടെ പട്ടിക തൊഴിൽസ്ഥലത്തു പരസ്യപ്പെടുത്തണം * രോഗലക്ഷണമുള്ളവരെ ഉടൻ പരിശോധനയ്ക്കു വിധേയരാക്കണം. സാമൂഹിക അകലം ഉറപ്പാക്കിത്തന്നെ വാഹനസൗകര്യം ഏർപ്പെടുത്തണം * മികച്ച ശുചിത്വരീതികളെക്കുറിച്ചുള്ള ആശയവിനിമയവും പരിശീലനവും ഉറപ്പാക്കണം Content Highlight: Aarogya Setu App must for all employees
from mathrubhumi.latestnews.rssfeed https://ift.tt/35spg9i
via
IFTTT
No comments:
Post a Comment