പാക് വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍ ; വീടുകള്‍ തകര്‍ന്നു, നാട്ടുകാര്‍ക്ക് പൊള്ളലേറ്റു; 99 യാത്രക്കാരില്‍ 97 പേരും മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 22, 2020

പാക് വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍ ; വീടുകള്‍ തകര്‍ന്നു, നാട്ടുകാര്‍ക്ക് പൊള്ളലേറ്റു; 99 യാത്രക്കാരില്‍ 97 പേരും മരിച്ചു

കറാച്ചി: പാക് യാത്രാവിമാനം ജനവാസമേഖലയില്‍ തകര്‍ന്നുവീണ സംഭവത്തില്‍ 97 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. 99 പേരുണ്ടായിരുന്നതില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടതായും തകരുന്നതിന് തൊട്ടുമുമ്പായി എഞ്ചിന്‍ തകരാര്‍ ഉണ്ടായതായി പൈലറ്റ് സന്ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വെള്ളിയാഴ്ച കറാച്ചിയിലെ ജിന്നാ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനസാന്ദ്രത ഏറെയുള്ള പ്രദേശത്തായിരുന്നു വിമാനം തകര്‍ന്നു വീണത്. പാക് എയര്‍ലൈന്‍സിന്റെ പികെ 8303 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

കോവിഡ് പശ്ചാത്തലത്തില്‍ രണ്ടുമാസം നീണ്ട ​ലോക്ഡൗണിന് ശേഷം ഈദ് ആഘോഷത്തിനായി ഇളവുകള്‍ കിട്ടിയ സന്തോഷത്തിനിടെ ആണ് പാകിസ്താനെ ഞെട്ടിച്ച് ദുരന്തമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവരില്‍ ഒരാള്‍ ബാങ്ക് ഓഫ് പഞ്ചാബ് അദ്ധ്യക്ഷന്‍ സഫര്‍ മസൂദ് ആണെന്ന് സിന്ധിലെ ആരോഗ്യമന്ത്രി അസ്രാ പച്ചുഹോ മാധ്യമങ്ങളോട് പറഞ്ഞു. വിമാനം വീണ് 25 - 30 നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വീടുകളും തകര്‍ന്നു. കൂടുതല്‍ പേര്‍ക്കും പൊള്ളലാണ് ഏറ്റിരിക്കുന്നത് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി സന്നദ്ധപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. 25 ലധികം വീടുകളും തകര്‍ന്നിട്ടുണ്ട്.

കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പായി ജിന്നാ ഗാര്‍ഡന്‍ ഏരിയയ്ക്ക സമീപം മലിറിലെ മോഡല്‍ കോളനിയ്ക്ക് മുകളില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുള്ളതായിട്ടാണ് വിവരം. സംഭവത്തില്‍ പാകിസ്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വ്യോമഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതിന് തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. ലാഹോറില്‍ നിന്നും കറാച്ചിയിലേക്കുള്ള യാത്രയില്‍ സൈനിക ഉദ്യോഗസ്ഥര്‍, എക്‌സിക്യുട്ടീവുകള്‍, ബാങ്കിന്റെ തലവന്മാര്‍ എന്നിവരെല്ലാം യാത്രക്കാരായി ഉണ്ടായിരുന്നു.

അപകടത്തിന് തൊട്ടു മുമ്പായി രണ്ട് എഞ്ചിനുകളും തകരാറിലായിരുന്നതായി പൈലറ്റ് സന്ദേശം നല്‍കിയിരുന്നു. അതേസമയം യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ തകരാറുകള്‍ ഉണ്ടായിരുന്നു എന്ന ആരോപണം പിഐഎ തള്ളിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകില്‍ തീപിടിച്ച് ഒരു മൊബൈല്‍ ടവറില്‍ തട്ടി ജനവാസകേന്ദ്രത്തിന് മുകളില്‍ വീഴുകയായിരുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിമാനസര്‍വീസുകള്‍ക്ക് ഉള്ള വിലക്ക് വെള്ളിയാഴ്ച ഉച്ചയോടെയാണ് പാകിസ്താന്‍ എടുത്തുമാറ്റിയത്.

രണ്ടുമാസത്തെ കോവിഡ് ലോക്ക്ഡൗണിന് ശേഷം ഇളവ് വരുത്തിയതോടെ കുടുംബത്തോടൊപ്പം ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പലായിരുന്നു കുടുംബംങ്ങള്‍. സംഭവം അന്വേഷിക്കാന്‍ പാകിസ്താന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരില്‍ 31 സ്ത്രീകളും ഒമ്പത് കുട്ടികളും ഉണ്ടായിരുന്നു. 2016 ല്‍ 48 യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം പാകിസ്താനില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമാണ് ഇത്.



from mangalam.com https://ift.tt/3eenYSu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages