ഒറ്റ ദിവസം, 8000ലേറെ രോഗികള്‍; ജര്‍മനിയെ മറികടന്ന് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 31, 2020

ഒറ്റ ദിവസം, 8000ലേറെ രോഗികള്‍; ജര്‍മനിയെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് ആക്രമണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന ഇന്ത്യ ജര്‍മ്മനിയെ മറിടന്ന് എട്ടാം സ്ഥാനത്തേക്ക്. ലോകത്തെ കോവിഡ് കണക്കുകള്‍ രേഖപ്പെടുത്തുന്ന വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കാണിത്. ഇന്ത്യയില്‍ ഇതുവരെ 1,86,186 പേര്‍ക്കു രോഗംബാധിച്ചെന്നാണ് വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1,82,143 കോവിഡ് രോഗികളാണ് ഇന്ത്യയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം 8000ലധികം രോഗികള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജര്‍മനിയില്‍ 1,83,332 രോഗികളാണുള്ളത്. പ്രതിദിന കോവിഡ് പരിശോധന ശരാശരി ഒരു ലക്ഷമായി ഉയര്‍ത്തിയതിനു പിന്നാലെ, രാജ്യത്തു രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഫ്രാന്‍സാണ് ഇന്ത്യക്കു തൊട്ടുമുന്നിലുള്ളത്. 1,88,625 പേരാണ് ഇവിടെ രോഗികളായിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 89,995 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 86,984 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 5164 പേര്‍ മരിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ 1295 കേസുകളുമാണ് ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,844 ആയി. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ 1000 കടക്കുന്നത്. 473 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 65168 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/3eCIjRK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages