തിരുവനന്തപുരം: ആശ്വാസത്തിന്റെ തുടര്‍ച്ചയായ രണ്ടാംദിവസം കണ്ട കേരളത്തില്‍ ഇനി ചികിത്സയിലുള്ള 34 കോവിഡ് രോഗികള്‍ മാത്രം. ഇന്നലെയും ഞായറാഴ്ചയും സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധജില്ലകളിലായി 61 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 462 പേരാണ്.
കണ്ണൂരില്‍ 19, കോട്ടയത്ത് 12, ഇടുക്കിയില്‍ 11, കൊല്ലത്ത് ഒന്‍പത്, കോഴിക്കോട് നാല്, മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള രണ്ടു പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ രോഗമുക്തമായി. സംസ്ഥാനത്ത് 21,724 പേര്‍ നിരീക്ഷണത്തിലാണ്. 33,010 വ്യക്തികളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 32,315 എണ്ണം നെഗറ്റിവ് ആണ്. സംസ്ഥാനത്ത് തിങ്കളാഴ്ച പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. ആകെ 84 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് രോഗബാധിതരുടെ ആഗോള എണ്ണം 36 ലക്ഷവും ആകെ മരണം രണ്ടരലക്ഷവും കടന്നു. യൂറോപ്പില്‍ മാത്രം 14.5 ലക്ഷത്തില്‍ അധികമാണ് ആകെ രോഗികള്‍. ഇന്നലെ 195 പേര്‍കൂടി മരിച്ചതോടെ ഇറ്റലിയില്‍ ആകെ മരണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.
* യു.എസ്.: 11 ലക്ഷത്തിലധികം രോഗബാധിതരുള്ള യു.എസില്‍ ഇതുവരെ മരണം 68,983.
* യു.കെ.: മാര്‍ച്ച് 29 നു ശേഷം പ്രതിദിന മരണം ഏറ്റവും കുറവു രേഖപ്പെടുത്തിയ ഇന്നലെ ആകെ മരിച്ചത് 229 പേര്‍. ആകെ മരണം: 28,675.
* റഷ്യ: കോവിഡ് നിരക്ക് കുതിച്ചുയര്‍ന്ന് ഒന്നരലക്ഷത്തിന് അടുത്തെത്തി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 145,268 പേര്‍ക്ക്. തിങ്കളാഴ്ച മാത്രം 10581 കേസ്.
* ഇറാന്‍: ഇടവേളയ്ക്കുശേഷം രോഗികളുടെയും പ്രതിദിന മരണത്തിന്റെയും എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 74 മരണവും 1,223 പുതിയ കേസുകളും. ആകെ രോഗബാധിതര്‍: 98,647, മരണസംഖ്യ: 6,203.
* ജപ്പാന്‍: മേയ് 31 വരെ അടിയന്തരാവസ്ഥ നീട്ടി പ്രധാനമന്ത്രി ഷിന്‍സോ ആബേ.
* ഇറ്റലി: രണ്ടുമാസം നീണ്ട നിര്‍ബന്ധിത ക്വാറെന്റെനുശേഷം ഇറ്റലി ഇന്നലെ രാവിലെ മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിത്തുടങ്ങി.
from mangalam.com https://ift.tt/2W2eTWM
via IFTTT
No comments:
Post a Comment