മുംബൈ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ മഹാരാഷ്ട്ര. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 33,055ല്‍ എത്തി. ഞായറാഴ്ച മാത്രം 2,347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 63 പേര്‍ കൂടി മരണമടഞ്ഞു. അതില്‍ 38 പേര്‍ തീവ്ര രോഗബാധിത മേഖലയായ മംബൈയിലാണ്. സംസ്ഥാനത്ത് 1,198 പേര്‍ മരണമടഞ്ഞു.
ഞായറാഴ്ച 600 പേര്‍ ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തരാകുന്നവരുടെ എണ്ണം 7,688 ആയി. നിലവില്‍ സംസ്ഥാനത്ത് 24,161 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയില്‍ കൊവിഡിന്റെ ഹബ് ആയി മുംബൈ മാറിക്കഴിഞ്ഞു. 20,150 പേര്‍ക്കാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ചത്. 734 പേര്‍ മരണമടഞ്ഞു. ഞായറാഴ്ച മാത്രം 38 പേര്‍ മരിച്ചു. പൂനെയില്‍ ഒമ്പതും ഔറംഗബാദില്‍ ആറും സോലാപുര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ മൂന്നു വീതവും താനെ, പന്‍വേല്‍ സിറ്റി, ലത്തൂര്‍, അമരാവതി, എന്നിവിടങ്ങളില്‍ ഓരോരുത്തരും ഇന്നലെ മരിച്ചു.
പുനെയാണ് മറ്റൊരു ഹോട്‌സ്‌പോട്ട് മേഖല. ഇതുവരെ 3,646 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 188 മരണങ്ങള്‍ സംഭവിച്ചു. പൂനെ ഡിവിഷന്‍ മുഴുവനായി 4,325 കേസുകളും 224 മരണങ്ങളുമുണ്ടായി. മുംബൈ ഉള്‍പ്പെടുന്ന താനെ ഡിജിവനില്‍ 25,130 കേസുകളും 811 മരണങ്ങളുമുണ്ടായി. നാസിക് ഡിവിഷനില്‍ 1,295 പേര്‍ക്കാണ് മരാഗം ബാധിച്ചത്. 78 മരണങ്ങളും സംഭവിച്ചു. കോലാപൂര്‍ ഡിവിഷനില്‍ 191 രോഗികളും അഞ്ച് മരണങ്ങളുമുണ്ടായി.
ഔറംഗബാദ് ഡിവിഷനില്‍ 1069 ാേഗികളും 32 മരണങ്ങളുമുണ്ടായി. ലത്തൂര്‍ ഡിവിഷനിലും മറാത്തവാഡയിലും 23 കേസുകളും ആറ് മരണങ്ങളുംമുണ്ടായി. വിദര്‍ഭ മേഖലയില്‍ 511 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യു്‌നു. ഇവിടെ 29 മപര്‍ മരണമടഞ്ഞു. നാഗ്പൂരില്‍ 368 രോഗികളും മൂന്നു മരണങ്ങളും ഉണ്ടായി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 41 പേര്‍ മഹാരാഷ്ട്രയില്‍ ചികിത്സയിലുണ്ട്. 10 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 2,73,239 പേരില്‍ െകാവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഇതില്‍ 2,40,186 പേരുടെ ഫലം നെഗറ്റീവാണെന്നും ആേരാഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. 3,48,508 പേര്‍ പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും 17,638 പേര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുണ്ട്.
from mangalam.com https://ift.tt/2yXi0Xy
via IFTTT
No comments:
Post a Comment