സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ തുറക്കാം, 33 ശതമാനം ജീവനക്കാരെ മാത്രം അനുവദിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 1, 2020

സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ തുറക്കാം, 33 ശതമാനം ജീവനക്കാരെ മാത്രം അനുവദിക്കും

ന്യൂഡൽഹി: രാജ്യവ്യാപക ലോക്ക് ഡൗൺ ഇളവുകളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ സർക്കാർ ഓഫീസുകളും ഇതനുസരിച്ച് തുറന്ന് പ്രവർത്തിക്കാം. എന്നാൽ മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ ഇവിടെ ജോലി ചെയ്യാൻ പാടുള്ളു. മാത്രമല്ല ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള എല്ലാ സെക്രട്ടറിമാരും ജോലിക്ക് എത്തുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നു. മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. വ്യോമ, റെയിൽ, റോഡ് ഗതാഗതത്തിന് നിലവിലുള്ള വിലക്കുകൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ ശാലകൾ, ഹോട്ടൽ, ബാർ തുടങ്ങിയവയെല്ലാം അടച്ചിടണം. അതേസമയം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കുൾപ്പെടെ ചില ഇളവുകൾ സർക്കാർ നൽകിയിട്ടുണ്ട്. വളരെ കുറച്ച് കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളതോ കോവിഡ് കേസുകൾ ഇല്ലാത്തതോ ആയ പ്രദേശങ്ങൾക്കുള്ളിൽ വ്യവസായ സ്ഥാപനങ്ങൾ തുറക്കാനും ആളുകളുടെ സഞ്ചാരത്തിനുമാണ് ഇളവുകളുള്ളത്. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസിന് 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാം. ബാക്കിയുള്ളവർക്ക് വീട്ടിലിരുന്ന ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണം. റെഡ് സോണിലുള്ള മാധ്യമ സ്ഥാപനങ്ങൾ, ഐടി കമ്പനികൾ, കോൾ സെന്ററുകൾ, കോൾഡ് സ്റ്റോറേജുകൾ, വെർഹൗസിങ് സേവനങ്ങൾ, സ്വകാര്യ സുരക്ഷാ ഏജൻസികൾ, സ്വയം തൊഴിൽ സംരഭകർ എന്നിവർക്ക് പ്രവർത്തിക്കാം എന്നാൽ ഹെയർ സലൂണുകൾ, ബാർബർ ഷോപ്പുകൾ എന്നിവ തുറക്കാൻ പാടില്ല. ഓറഞ്ച് സോണിൽ പ്രകടമായ മാറ്റം ടാക്സി വാഹനങ്ങൾ അനുവദിച്ചതാണ്. എന്നാൽ ഓറഞ്ച് സോണിൽ ടാക്സി വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരനെ മാത്രമെ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. ഗ്രീൻ സോണുകളിൽ പൊതുവായ നിയന്ത്രണങ്ങൾ ഒഴികെയുള്ളവയ്ക്ക് ഇളവ് അനുവദിക്കും. ബസ് സർവീസ് ഇത്തരം സോണുകളിൽ അനുവദിക്കും. എന്നാൽ 50 ശതമാനം ആളുകളെ മാത്രമേ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു. Content Highlights:Corona VBirus Pandemic; Govt allows 33% strength at private offices during lockdown until 17 May


from mathrubhumi.latestnews.rssfeed https://ift.tt/2YBKWif
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages