ന്യൂഡല്‍ഹി: കോവിഡിനെ പിടിച്ച് നിര്‍ത്താനാവാത്ത വണ്ണം രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 24 മണിക്കൂറില്‍ 6767 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കേരളത്തില്‍ ഇന്നലെ രോഗബാധിതര്‍ 62. ഇതാദ്യമായാണ് േകരളത്തില്‍ ഇത്രയധികം രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം 42 േപര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യങ്ങളെക്കാള്‍ മികച്ച രീതിയിലുള്ള ചികിത്സയാണ് കേരളത്തില്‍ ലഭ്യമാകുന്നത് എന്നതാണ് ഏറ്റവും വലിയ ആശ്വാസം. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. 47190 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1577 പേര്‍ മരിക്കുകയുമുണ്ടായി.
ഇന്നുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 73,560 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3867 പേര്‍ മരിക്കുകയും ചെയ്തു.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാടാണ്. 15512 പേര്‍ക്ക് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 13664 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 12910 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മരണ നിരക്കില്‍ ഗുജറാത്താണ് രണ്ടാമത്. 829 പേരാണ് ഗുജറാത്തില്‍ മരിച്ചത്. മധ്യപ്രദേശില്‍ 281 പേരും പശ്ചിമ ബംഗാളില്‍ 269 പേരും ഡല്‍ഹിയില്‍ 231 പേരും മരിച്ചതായാണ് കണക്കുകള്‍.
from mangalam.com https://ift.tt/2X0l1Q1
via IFTTT
No comments:
Post a Comment