തിരുവനന്തപുരം: വ്യാജവാറ്റ് സംഘത്തലവനില്‍നിന്നു രണ്ടുലക്ഷം രൂപ െകെക്കൂലി വാങ്ങിയ സി.ഐ. കുടുങ്ങി. തിരുവനന്തപുരം, അരുവിക്കര സ്റ്റേഷനിലെ സി.ഐയുടെ പേരില്‍, അയല്‍ സ്റ്റേഷനിലെ സി.ഐ. െകെക്കൂലി വാങ്ങിയെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് എ.സി.പി: ശ്യാംലാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന.
സംഭവം വന്‍ വിവാദമായതോടെ വാങ്ങിയ കൈക്കൂലി തിരിച്ചുകൊടുത്ത് സംഭവം ഒതുക്കിത്തീര്‍ക്കാനും നീക്കം നടത്തി. അരുവിക്കര സ്റ്റേഷന്‍ പരിധിയില്‍ വ്യാജവാറ്റും വില്‍പ്പനയും നടക്കുന്നതറിഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണു സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കു സംഘം സ്ഥലംവിട്ടെങ്കിലും നേതൃത്വം നല്‍കിയ തിരുവനന്തപുരം വഴയില സ്വദേശിയെ തിരിച്ചറിഞ്ഞു.
ഇയാളോടു സ്റ്റേഷനില്‍ ഹാജരാകാന്‍ പറയണമെന്നു സമീപത്തെ കടയിലുണ്ടായിരുന്നവരോടു നിര്‍ദേശിച്ചശേഷം പോലീസ് മടങ്ങി. അരുവിക്കര സി.ഐ. സ്റ്റേഷനിലെത്തിയയുടന്‍ അയല്‍ സ്റ്റേഷനിലെ സി.ഐയുടെ വിളിയെത്തി. വഴയില സ്വദേശി തന്റെ സുഹൃത്താണെന്നും കേസില്‍ പ്രതിയാക്കരുതെന്നും അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന്, അരുവിക്കര സ്റ്റേഷനില്‍ ഹാജരായ പ്രതിയെ കേസെടുക്കാതെ വിട്ടയച്ചു.
തൊട്ടുപിന്നാലെ ഇയാളെ ശിപാര്‍ശക്കാരനായ സി.ഐ. വിളിച്ചുവരുത്തി. കേസ് ഒതുക്കിയതിന് അരുവിക്കര സിഐയ്ക്കു കൊടുക്കാന്‍ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട്, തുക രണ്ടുലക്ഷമാക്കി കുറച്ചെന്നും അറിയിച്ചു.
കേസില്‍നിന്നു തലയൂരിയ ആശ്വാസത്തില്‍, വഴയില സ്വദേശി സി.ഐയുടെ നെട്ടയത്തെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ െകെമാറിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഇക്കാര്യം അറിഞ്ഞ അരുവിക്കര സി.ഐയാണു മേലുദ്യോഗസ്ഥരെ വിവരമറിയിച്ചത്. എന്നാല്‍, അരുവിക്കര സി.ഐ. ആവശ്യപ്പെട്ടപ്രകാരമാണു െകെക്കൂലി വാങ്ങിയതെന്ന നിലപാടില്‍ത്തന്നെയാണ് ആരോപണവിധേയനായ സി.ഐ.
from mangalam.com https://ift.tt/2TuwO71
via IFTTT
No comments:
Post a Comment