നെയ്മറുടെ ഫാന്‍സ് പേജ് ഏറ്റെടുത്ത ദൃശ്യം ഒരാഴ്ചയ്ക്കിടെ കണ്ടത് 1.6 ലക്ഷം ; റയാലിന്റെ ബ്രസീലിയന്‍ മാഴ്‌സലോയുടെ അടവ് അനുകരിച്ചു പുതിയ വീഡിയോ ; മലപ്പുറത്തെ ഏഴാം ക്ലാസുകാരന്‍ മിഷാല്‍ തിരക്കിലാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 28, 2020

നെയ്മറുടെ ഫാന്‍സ് പേജ് ഏറ്റെടുത്ത ദൃശ്യം ഒരാഴ്ചയ്ക്കിടെ കണ്ടത് 1.6 ലക്ഷം ; റയാലിന്റെ ബ്രസീലിയന്‍ മാഴ്‌സലോയുടെ അടവ് അനുകരിച്ചു പുതിയ വീഡിയോ ; മലപ്പുറത്തെ ഏഴാം ക്ലാസുകാരന്‍ മിഷാല്‍ തിരക്കിലാണ്

മലപ്പുറം: മലപ്പുറത്തെ ഏഴാം ക്ലാസുകാരന്‍ മിഷാല്‍ അബുെലെസ് കൂടുതല്‍ തിരക്കിലാണ്. പന്തടക്കത്തില്‍ അത്ഭുതം സൃഷ്ടിച്ച മിഷാലിനെ ഓര്‍മയില്ലെ. പുതിയ അടവുകളുമായി രംഗത്തെത്താനുള്ള തിരക്കിലാണ് മിഷാല്‍. സ്പാനിഷ് ക്ളബ് റയാല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം മാഴ്‌സലോയുടെ അടവ് അനുകരിച്ചാണു മിഷാലിന്റെ പുതിയ വീഡിയോ. ഉയര്‍ന്നുവരുന്ന പന്തിനെ ഒറ്റയടിക്ക് കാല്‍കീഴിലാക്കുന്നതാണു മാഴ്‌സലോയുടെ െശെലി. അതോടൊപ്പം പന്തുകൊണ്ടു തിരിഞ്ഞുകൊണ്ടുള്ള പോസ്റ്റിലേക്കുള്ള പ്രത്യേക ഷൂട്ടും വീഡിയോയില്‍ ഉള്‍പ്പെടുത്തും.

രാവിലെ ഏഴുമുതല്‍ 10വരെയാണ് ഇത്തരം അടവുകള്‍ പഠിക്കാന്‍ ഉപയോഗിക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍, പൗലോ ഡിബാല എന്നിവരുടെ ഗോളാഘോഷം അനുകരിച്ച വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണു മിഷാല്‍ രാജ്യാന്തര ശ്രദ്ധ നേടിയത്. ബ്രസീലിന്റെ നെയ്മറുടെ ട്രിക്കുകള്‍ അതുപോലെ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ബ്രസീല്‍ താരം ലൈക്കടിച്ചതായി മിഷാല്‍ പറഞ്ഞു. മലപ്പുറം മമ്പാട് കാട്ടുമുണ്ട ജി.യു.പി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് മിഷാല്‍ അബുെലെസ്.

ആദ്യം അനുകരിച്ചത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ്. പിന്നെ മെസിയെ അനുകരിച്ചു നടത്തിയ ഫ്രീകിക്ക് ശ്രദ്ധിക്കപ്പെട്ടു. അതോടെയാണു മറ്റു താരങ്ങളുടെ ഗോളാഘോഷവും അതേപടി അനുകരിക്കാന്‍ തുടങ്ങിയത്. നെയ്മറുടെ ഫാന്‍സ് പേജ് ഏറ്റെടുത്ത വിഡിയോ 1.6 ലക്ഷം പേരാണ് ഒരാഴ്ചയ്ക്കിടെ കണ്ടത്. മിഷാലിന്റെ ഷോട്ട് പോസ്റ്റില്‍ കെട്ടിയ വളയത്തിനകത്തുകൂടെ ഒഴുകിയിറങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി. മിഷാല്‍ നാലാംക്ലാസ് മുതലാണ് കൃത്യമായി പരീശീലനം തുടങ്ങിയത്. ജ്യേഷ്ഠന്‍ വാജിദ് അബുെലെസാണ് മിഷാലിന് ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്.

തുടര്‍ന്ന് മമ്പാട് റെയിന്‍ബോ അക്കാഡമിയില്‍ പരിശീലനം തുടങ്ങി. അതിനിടെ ബംഗളുരു എഫ.്സിയില്‍ സെലക്ഷന്‍ ട്രയല്‍സിനും തെരഞ്ഞെടുക്കപ്പെട്ടു. ഫുട്ബോള്‍ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് മിഷാല്‍. പിതാവ് അബുെലെസ് ഫ്രണ്ട്‌സ് മമ്പാടിന്റെ കളിക്കാരനായിരുന്നു. ജില്ലാ സീനിയര്‍ ടീമിലും അംഗമായിരുന്നു. ജ്യേഷ്ഠന്‍ വാജിദ് കോളജ് മമ്പാട് എം.ഇ.എസ്. കോളജിലെ ഫുട്ബോള്‍ ടീം അംഗമാണ്.

ജ്യേഷ്ഠന്‍ പകര്‍ത്തുന്ന വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പെര്‍ഫോമന്‍സ് കണ്ട് വിദേശത്തുനിന്നും വിവിധ ഏജന്റ്സികള്‍ വിളിച്ചു അഭിനന്ദിച്ചു. നാട്ടില്‍ തന്നെ തുടരാന്‍ താല്‍പര്യമുള്ളതിനാലാല്‍ വിദേശത്തേക്കു പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് അബുെലെസ് പറഞ്ഞു. മാതാവ് മുബീനയും സഹോദരിമാരായ സുമില തസ്നി, ദില്‍ന ഫിന്‍സി എന്നിവരും മിഷാലിനു കട്ട സപ്പോര്‍ട്ടാണ്.



from mangalam.com https://ift.tt/2XCS7oc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages