ഒഴിയാതെ കോവിഡ് ഭീതി; രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെകൂടുന്നു; കേരളത്തില്‍ 161 പേര്‍ ചികിത്സയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 20, 2020

ഒഴിയാതെ കോവിഡ് ഭീതി; രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെകൂടുന്നു; കേരളത്തില്‍ 161 പേര്‍ ചികിത്സയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു. ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നത് ഇന്ത്യയിലാണ്. കണക്കുകളനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇന്നലെ 2250ലധികം പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. 65 പേര്‍ മരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 5611 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ളര്‍ 62,953. രോഗമുക്തരായവര്‍ 45,216. ഇതുവരെ 3426 പേര്‍ മരിച്ചു. 140 പേര്‍ ബുധനാഴ്ച മാത്രം മരിച്ചു. മഹാരാഷ്ട്രയില്‍ 37,136 പേര്‍ക്ക് രോഗം ബാധിച്ചു. 26,172 പേര്‍ ചികിത്സയിലാണ്. 9,639 പേര്‍ രോഗമുക്തരായി. മരണം 1325. രാജ്യത്ത് മൂന്നില്‍ ഒന്നു രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

കേരളത്തില്‍ പ്രവാസികള്‍ എത്തുന്നതോടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നതോടെയും കോവിഡ് ബാധിക്കുന്നരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് വരാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍. 161 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ലോക്ക്ഡൗണ്‍ തുടരുന്നതും പ്രാവര്‍ത്തികമല്ല. ഇക്കാര്യത്തില്‍ ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദേശത്ത് നിന്നുള്ളവര്‍ എത്തുന്നതിന് മുന്‍പ് 16 പേര്‍ മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 161 ആയത്. ഇന്നലെ മാത്രം രോഗം ബാധിച്ചത് 24 പേര്‍ക്കാണ്.

മഹാരാഷ്ട്രയിലെ 40 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ധാരാവിയില്‍ ബുധനാഴ്ച 25 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1378 കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 12,448 പേര്‍ രോഗബാധിതരായി. 7,469 പേര്‍ ചികിത്സയില്‍. 4,895 പേര്‍ മുക്തരായി. 84 മരണം. ഗുജറാത്തില്‍ 12,140 പേര്‍ രോഗബാധിതരായി. 6,378 പേര്‍ ചികിത്സയില്‍. 5,043 പേര്‍ മുക്തരായി. 719 മരണം. ഡല്‍ഹിയില്‍ 10,554 പേര്‍ രോഗബാധിതരായി. 5,636 പേര്‍ ചികിത്സയില്‍. 4,750 പേര്‍ മുക്തരായി. 168 മരണം. മധ്യപ്രദേശില്‍ 5,465 പേര്‍ക്ക് രോഗം ബാധിച്ചു. 2,577 പേര്‍ ചികിത്സയില്‍. 2,630 പേര്‍ മുക്തരായി. 258 മരണം. ബംഗാളില്‍ 2,961 രോഗബാധിതര്‍. 1,637 പേര്‍ ചികിത്സയില്‍. 1,074 പേര്‍ മുക്തരായി. 250 മരണം.



from mangalam.com https://ift.tt/3dYRjjQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages