മഹാരാഷ്ട്രയില്‍ ട്രാക്കിൽ കിടന്നുറങ്ങിയ 14 കുടിയേറ്റ തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 7, 2020

മഹാരാഷ്ട്രയില്‍ ട്രാക്കിൽ കിടന്നുറങ്ങിയ 14 കുടിയേറ്റ തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചു

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന14 പേർട്രെയിനിടിച്ച്മരിച്ചു. ഇന്ന് പുലർച്ചെ 5.30 ഓടെയാണ്അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയിൽ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം ട്രാക്കിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗണിനെ തുടർന്ന് ജോലിയടക്കം നഷ്ടപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവർ. യാത്രക്കിടയിൽ ഔറാംഗാബിദിലെ കർമാടിന് അടുത്ത് അടുത്തുള്ള റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലോക്ക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് നിരവധി അന്തർസംസ്ഥാന തൊഴിലാളികൾ പലായനം ചെയ്തിരുന്നു. ബിഹാർ, ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളിലേക്ക് കാൽനടയായാണ് ഇവർ മടങ്ങിയിരുന്നത്. An accident happened near Karmad, Aurangabad when an empty rake of goods wagon ran over some people. RPF and local police are reaching spot to asses the situation. More details awaited: Chief Public Relations Officer (CPRO) of South Central Railway (SCR) #Maharashtra — ANI (@ANI) May 8, 2020 Content Highlights:14 killed in Maharashtra train crash


from mathrubhumi.latestnews.rssfeed https://ift.tt/35Im0XJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages