ജൂണ്‍ 1 മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ഓണ്‍ലൈന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 19, 2020

ജൂണ്‍ 1 മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ഓണ്‍ലൈന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ റെയില്‍വേയുടെ 200 നോണ്‍ എസി ട്രെയിനുകള്‍ ഓടും. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലേക്കും സര്‍വീസുണ്ടാകും. കേരളത്തിലേക്ക്് ഇന്ന് വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പ്രത്യേക ട്രെയിന്‍ പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. വിവിധയിടങ്ങളില്‍ കുടുങ്ങിയ മലയാളികളാണ് ഇതില്‍ എത്തുക.

ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് 15 പാസഞ്ചര്‍ സര്‍വീസുകളാണ്. ഇതാണ് വരുന്ന മാസം 200 ആയി ഉയര്‍ത്തുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന 15 ട്രെയിനുകളും എസി ട്രെയിനുകളാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ മെയ് 22 മുതല്‍ പരിഗണിക്കുമെന്ന് റെയില്‍വേ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേന്ദ്രം അടുത്ത ഘട്ടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ തീരുമാനം.

എന്നാല്‍, ആളുകളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ചുള്ള ചില ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ ട്രെയിന്‍ സര്‍വീസ് എത്തുന്നതിന് വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ലോക്ക്ഡൗണിന് മുന്‍പ് 12000 സര്‍വീസുകളാണ് ഒരു ദിവസം ഉണ്ടായിരുന്നത്. മെയ് 1 മുതല്‍ 366 പ്രത്യേക ട്രെയിനുകളാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/3cTba44
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages