ന്യൂഡൽഹി: ലോക്ക്ഡൗൺ കഴിഞ്ഞാലും ട്രെയിൻ വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കുന്നത്വൈകും. ശനിയാഴ്ച ചേർന്ന കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഇത്തരമൊരു ധാരണയുണ്ടായതായി അറിയുന്നത്. 40 ദിവസം നീണ്ട അടച്ചിടൽ മെയ് മൂന്നിന് അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സർവീസുകൾ പുനരാരംഭിക്കാമെന്ന നിർദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തിൽ ഉയർന്നത്. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വ്യോമയാന മന്ത്രി ഹർദീപ് പുരി തുടങ്ങിയവരും ചർച്ചയിലുണ്ടായിരുന്നു.യോഗത്തിനു ശേഷം ഇവർപ്രധാനമന്ത്രിയുമായി ചേർന്ന് നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ. പാർക്കിങ് ഫീസിനത്തിലും വിമാന കമ്പനികൾക്ക് ബാധ്യത വരുന്നതും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.അതേ സമയം എയർ ഇന്ത്യ ചില പ്രത്യേക ആഭ്യന്തര സർവ്വീസുകൾക്കുള്ളബുക്കിങ് മെയ് 4ന് ആരംഭിക്കുമെന്നുംഅന്താരാഷ്ട്ര സർവ്വീസിനുള്ള ബുക്കിങ് ജൂൺ 1ന് തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ യോഗത്തിൽതീവണ്ടി ഗതാഗതവും വ്യോമ ഗതാഗതവും എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല. എന്ന് ട്രെയിൻ, വിമാന സർവീസുകൾ തുടങ്ങാം എന്ന് യോഗം തീരുമാനിച്ചില്ലെങ്കിലും സമയമെടുക്കും എന്നാണ് വിലയിരുത്തൽ. എല്ലാ രംഗത്തും ഇളവുകൾ നൽകി ഏറ്റവും അവസാനമായി മാത്രമാകും ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് പരിഗണിക്കൂ. അതേ സമയം ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികൾക്കായി തിരുവനന്തപുരം മുതൽ ഭുവനേശ്വർ വരെ നോൺ സ്റ്റോപ് തീവണ്ടി അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. രാജ്യത്ത് ഭക്ഷ്യക്ഷാമമോ മറ്റ് അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവോ ഇല്ലെന്ന് രാംവിലാസ് പാസ്വാൻ യോഗത്തിൽ അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോചനയിലൂടെ 31000 കോടി രൂപ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള 33 കോടിയോളം വരുന്ന ജനങ്ങൾക്ക് എത്തിക്കാനുള്ള തീരുമാനത്തെ യോഗം അഭിനന്ദിച്ചു. ആദ്യ ഘട്ടത്തിൽ സംസ്ഥാനങ്ങൾക്കുള്ളിൽ ട്രെയിൻ സർവീസുകളും ആഭ്യന്തര വിമാനങ്ങളും സർവീസ് തുടങ്ങിയേക്കും. അന്തർസംസ്ഥാന യാത്രകൾക്കും രാജ്യാന്തരയാത്രകൾക്കും ലോക്ക്ഡൗണിന് ശേഷവും കാത്തിരിക്കേണ്ടി വരും. content highlights:train flight services wont start soon after may 3
from mathrubhumi.latestnews.rssfeed https://ift.tt/2VhLmYW
via
IFTTT
No comments:
Post a Comment