ലോകം മുഴുവൻ ലോക്ഡൗൺ നിലനിൽക്കെ പ്രവാസികളെ തിരികെക്കൊണ്ടുവരുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ലക്ഷക്കണക്കിന് മലയാളികളാണ് വിദേശത്ത് ജോലിചെയ്യുന്നത്. അവരെ സംബന്ധിച്ച് നാട്ടിൽവരുകയെന്നതാണ് ആഗ്രഹം. എന്നാൽ, അത് പ്രായോഗികമല്ല- മന്ത്രി ഡോ. കെ.ടി. ജലീൽ സംസാരിക്കുന്നു. എന്തെങ്കിലും ചെയ്യാനാവുക കേന്ദ്രത്തിന് പ്രവാസികളോട് അഭ്യർഥിക്കാനുള്ളത് ഇപ്പോൾ നിങ്ങൾ ഉള്ള രാജ്യത്ത് അവിടത്തെ പ്രോട്ടോക്കോൾ അനുസരിച്ച് നിൽക്കുക എന്നതാണ്. അവർക്ക് ആവശ്യമായ ആരോഗ്യസേവനം അവിടത്തെ അധികാരികളുമായി ബന്ധപ്പെട്ട് നേടിയെടുക്കണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്, അംബാസഡർമാർക്ക് കത്തെഴുതിയിട്ടുണ്ട്. ചികിത്സയും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പ്രധാനമന്ത്രിയോടാണ് നമ്മൾ പറയുക. പ്രധാനമന്ത്രി അത് അതതുരാജ്യങ്ങളുടെ ഭരണാധികാരികളോട് പറയണം. കുവൈത്തിൽനിന്നും യു.എ.ഇ.യിൽനിന്നും ഇതിന് മറുപടി വന്നിട്ടുണ്ട് ആവശ്യമായത് ചെയ്യുന്നുണ്ടെന്ന്. സംസ്ഥാനസർക്കാരിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല. അന്താരാഷ്ട്രനിയമങ്ങൾ പാലിക്കണം ഗൾഫ് നാടുകളിലെ ലേബർ ക്യാമ്പുകളിൽ നിന്ന് ചിലർ പരാതിയുമായി വിളിക്കുന്നുണ്ട്. അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നമ്മൾ പരാതിപ്പെടുന്നതുപോലും അന്താരാഷ്ട്രനിയമമനുസരിച്ച് ശരിയല്ല. അതു പിന്നീട് അവിടത്തെ പ്രവാസികളെത്തന്നെയാവും ബാധിക്കുക. മെഡിക്കൽസംഘത്തെ തോന്നിയപോലെ അയയ്ക്കാനൊന്നും പറ്റില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തോട് ആവശ്യപ്പെടണം. ഇറ്റലി ആവശ്യപ്പെട്ടതിനാലാണ് സംഘത്തെ ക്യൂബ അയച്ചത്. യു.എ.ഇ.ക്ക് അല്ലെങ്കിൽ സൗദിക്ക് മെഡിക്കൽ സഹായം ആവശ്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയോടല്ല പ്രധാനമന്ത്രിയോടാണ് ചോദിക്കുക. വിമാന സർവീസുകൾ പുനരാരംഭിച്ചാൽ എത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ ഇവിടെ മതിയായ സംവിധാനമുണ്ട്. അതുവരെ ക്ഷമിക്കുക. പ്രവാസികളുടെ ആശങ്കമുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ അറിയിക്കും -പി. ശ്രീരാമകൃഷ്ണൻ തണലൊരുക്കണം പ്രവാസികൾക്ക് എന്ന മാതൃഭൂമിയുടെ എഡിറ്റ് പേജ് വാർത്ത അഭിനന്ദനീയമാണ്. വാർത്തയിലെ ആശങ്ക വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചർച്ചയിൽ സംസാരിച്ചിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രിയുമായി നടക്കുന്ന വീഡിയോ കോൺഫറൻസിൽ പ്രവാസികളുടെ വിഷയം മുഖ്യമന്ത്രി അവതരിപ്പിക്കും. ഞാനുമൊരു പ്രവാസി കുടുംബമാണ്. എന്റെ സഹോദരനും സഹോദരിയും യു.എ.ഇ.യിൽ ആണ് താമസിക്കുന്നത്. വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് അവരും. ഒട്ടേറെ പ്രവാസികളാണ് ആശങ്കയോടെ വിളിക്കുന്നത്. ജാഗ്രതയോടെ ഇരിക്കാനാണ് അവരോടും നമുക്ക് പറയാനുള്ളത്. കെ.എം.സി.സി., ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഉമ്മുൽഖൈൻ ഇന്ത്യൻ അസോസിയേഷൻ, അബുദാബി ശക്തി തുടങ്ങിയ പ്രവാസി സംഘടനകളും നോർക്കയും ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. ദുരിതമുഖത്തുനിന്ന് എളുപ്പം മാറാൻ പ്രവാസലോകത്തിനു സാധിക്കട്ടെ. എംബസിമുൻകൈയെടുക്കണം-പി.കെ. കുഞ്ഞാലിക്കുട്ടി ഗൾഫിലെ പ്രവാസികൾ കൂട്ടമായാണ് താമസിക്കുന്നത്. ഒരു തൊഴിൽ ക്യാമ്പിൽത്തന്നെ നാലായിരത്തിലധികം പേരുണ്ടാവും. ഒരാൾക്ക് രോഗംവന്നാൽ കൂടുതൽപേർക്ക് പകരാനിടയാക്കും. ദുബായ് അതോറിറ്റി പരമാവധി സഹായം നമ്മുടെ സഹോദരങ്ങൾക്കു ചെയ്യുന്നുണ്ട്. കൂടുതൽ ചെയ്യാൻ സാധിക്കുക കേന്ദ്രസർക്കാരിനാണ്. സന്ദർഭത്തിനനുസരിച്ച് ഉയർന്ന് ഇന്ത്യൻ എംബസി ഐസൊലേഷൻ ക്യാമ്പുകൾ ഒരുക്കണം. എംബസി അധികൃതർ മുൻകൈയെടുത്ത് പ്രവാസലോകത്തെ സമ്പന്നരെ സംഘടിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ആശങ്കയോടെയാണ് അവർ ദിവസങ്ങൾ തള്ളിനീക്കുന്നത്. പലർക്കും ജോലിനഷ്ടപ്പെടുകയും ചികിത്സയ്ക്കുപോലും പണമില്ലാത്ത അവസ്ഥയിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2xnX8rk
via
IFTTT
No comments:
Post a Comment