തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കാൻ എന്തു മാർഗം സ്വീകരിക്കണമെന്ന് ബുധനാഴ്ച മന്ത്രിസഭാ യോഗം തീരുമാനമെടുത്തേക്കും. ഒരുമാസത്തെ ശമ്പളം അഭ്യർഥിക്കുന്ന പ്രളയകാല മോഡൽ സാലറി ചലഞ്ച് എല്ലാവരും സഹകരിക്കാത്തതിനാൽ വിജയിക്കില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. പകരം എല്ലാ മാസവും ഏതാനും ദിവസത്തെ ശമ്പളം പിടിക്കാനും പിന്നീട് സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് അത് തിരിച്ചുനൽകാനുമാണ് ആലോചന. മറ്റുപല സംസ്ഥാനങ്ങളും ശമ്പളം പൂർണമായി നൽകാതെ മാറ്റിവെക്കുകയാണ് ചെയ്തത്. കേന്ദ്രസർക്കാരിൽ ചില വകുപ്പുകൾ ദിവസപ്പിടിത്തമാണ് സ്വീകരിച്ചത്. മാസംതോറും ഒരുദിവസത്തെ ശമ്പളം ഒരു വർഷത്തേക്കു പിടിക്കും. തയ്യാറാകാത്തവർ വിസമ്മതപത്രം നൽകണം. അതാണ് കേന്ദ്രമാതൃക. ജീവനക്കാർക്ക് നൽകാനുള്ള ഡി.എ. കുടിശ്ശിക ദുരിതാശ്വാസ നിധിയിലേക്കു മാറ്റുക, നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഡി.എ. മരവിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും ഉയർന്നിട്ടുണ്ട്. പകരം എന്തുമാർഗം വേണമെന്നത് മുഖ്യമന്ത്രിയുടെ തീരുമാനത്തിനു വിട്ടിരിക്കുകയാണ് ധനവകുപ്പ്. Content Highlight: Covid - 9 salary challenge
from mathrubhumi.latestnews.rssfeed https://ift.tt/2yyeQc9
via
IFTTT
No comments:
Post a Comment