വഴിപാട് ഓൺലൈനിൽ ചെയ്യാം; ശബരിമലയിൽ വിഷുവിന് തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 7, 2020

വഴിപാട് ഓൺലൈനിൽ ചെയ്യാം; ശബരിമലയിൽ വിഷുവിന് തുടക്കം

തിരുവനന്തപുരം: ഭക്തർക്ക് പ്രവേശന വിലക്കുള്ളതിനാൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടിന് സൗകര്യം ഏർപ്പെടുത്തും. ചൊവ്വാഴ്ച ചേർന്ന ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. കോവിഡിനെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ ദേവസ്വം ബോർഡ്. ശബരിമലയിൽ വിഷുവിനുതന്നെ ഓൺലൈൻ വഴിപാടിന് ക്രമീകരണമാകുമെന്ന് ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും. ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാനാണ് തീരുമാനം. ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അർച്ചന തുടങ്ങിയവയാണ് ഓൺലൈൻ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഭക്തരുടെ സാന്നിധ്യം ആവശ്യമായതിനാൽ ശബരിമലയിൽ പടിപൂജപോലുള്ള സുപ്രധാന വഴിപാടുകൾ ഓൺലൈനിൽ നടത്താനാവില്ല. ഏപ്രിൽ 14-നുശേഷം ക്ഷേത്രങ്ങളിലെ നിയന്ത്രണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്നതുപോലെ നടപ്പാക്കും. നിയന്ത്രണത്തിൽ സർക്കാർ ഇളവുവരുത്തിയാൽപ്പോലും ശബരിമലയിൽ തീർഥാടകരെ പ്രവേശിപ്പിക്കില്ല. രോഗവ്യാപനം ഭയന്നാണിത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്ഒരുകോടി രൂപ നൽകാനും ബോർഡ് യോഗം തീരുമാനിച്ചു. Content Highlights:Sabarimala offering can be made online


from mathrubhumi.latestnews.rssfeed https://ift.tt/2V9sZnM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages