വിളക്കാണ് ഭൂമിയിലെ ഈ മാലാഖമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 4, 2020

വിളക്കാണ് ഭൂമിയിലെ ഈ മാലാഖമാർ

ഫ്ളോറൻസ് നൈറ്റിംഗേൽ ആധുനിക വൈദ്യശാസ്ത്രത്തിന് പിന്തുണയുമായി ആധുനിക നഴ്സിങ് സംവിധാനം നടപ്പാക്കിയ ചരിത്രവനിത. 1853 ഒക്ടോബർ മുതൽ 1856 ഫെബ്രുവരി വരെ നീണ്ടുനിന്ന ക്രിമീൻ യുദ്ധം. ഒരുവശത്ത് റഷ്യ. മറുഭാഗത്ത് ബ്രിട്ടനും, ഫ്രാൻസും. ആയിരക്കണക്കിന് സൈനികർ മരിച്ചു. ഒട്ടേറെപ്പേർക്ക് ഭീകരമായി പരിക്കേറ്റു. ഫ്ളോറൻസ് നൈറ്റിംഗേലിൻറെ നേതൃത്വത്തിൽ 38 നഴ്സുമാരാണ് അന്ന് ചിട്ടയോടെ ആധുനിക വൈദ്യശാസ്ത്രത്തിൻറെ ഗുണങ്ങൾ ശാസ്ത്രീയമായി രോഗികളിലേക്കത്തിക്കാൻ ഡോക്ടർമാരോടൊപ്പം പരിശ്രമിച്ചത്. രാത്രികാലങ്ങളിൽ സൈനികരായ രോഗികളെ നോക്കാൻ നൈറ്റിംഗേൽ ഒരു വിളക്കുമായി സ്ഥിരംവരുമായിരുന്നു. അങ്ങനെ അവർക്ക് 'ലേഡി വിത്ത് ദി ലാമ്പ്' എന്ന വിളിപ്പേരു വീണു. നൈറ്റിംഗേലിൽനിന്നു തുടങ്ങുന്നു ആധുനിക നഴ്സിങ് ചരിത്രം. ആദ്യ നഴ്സിങ് പരിശീലനസ്ഥാപനം 1860-ൽ ലണ്ടനിലെ സെയ്ൻറ് തോമസ് ആശുപത്രിയോട് ചേർന്ന് നൈറ്റിംഗേലിൻറെ നേതൃത്വത്തിൽ ആദ്യത്തെ നഴ്സിങ് പരിശീലനസ്ഥാപനം തുടങ്ങി. ഡോക്ടർമാരുടെ അഭാവത്തിൽ രോഗികൾക്ക് പ്രാഥമിക ചികിത്സനൽകാൻ നഴ്സിങ് സമൂഹത്തെ ഇത് പ്രാപ്തിയുള്ളവരാക്കി. ഇന്ത്യയിൽ ആദ്യം 1867-ൽ ഡൽഹിയിലെ സെയ്ൻറ് സ്റ്റീഫൻസ് ആശുപത്രിയിൽ ആദ്യ നഴ്സിങ് പരിശീലനം തുടങ്ങി. നൈറ്റിംഗേലിൻറെ നേതൃത്വത്തിലാണ് ഇന്ത്യയിൽ നഴ്സിങ് പഠനത്തിൻറെ മാർഗരേഖ ആദ്യമായി ഉണ്ടാക്കുന്നത്. വര: എൻ.എൻ. സജീവൻ ആശുപത്രിയിലെ പരിശീലനം 1871-ൽ നാലുവിദ്യാർഥികളുമായി മദ്രാസ് സർക്കാർ ആശുപത്രിയിൽ ആറുമാസം നീണ്ടുനിൽക്കുന്ന നഴ്സിങ് പരിശീലനത്തിന് തുടക്കംകുറിച്ചു. പരിശീലനം ലഭിച്ച നഴ്സുമാർ ഇന്ത്യയിലേക്ക് 1888-ൽ ബ്രിട്ടീഷ് പൗരൻമാരെ ശുശ്രൂഷിക്കുന്നതിനായി ഇംഗ്ലണ്ടിൽ പരിശീലനംലഭിച്ച 10 നഴ്സുമാർ ഇന്ത്യയിലെത്തി. തുടർവർഷങ്ങളിൽ ഇന്ത്യൻവംശജർക്ക് ഇവർ പരിശീലനം നൽകി. അങ്ങനെ പരിശീലനം ലഭിച്ച നഴ്സുമാരുടെ എണ്ണം രാജ്യത്താകമാനം വളർന്നു. കൂടുതൽ പരിശീലനസ്ഥാപനങ്ങൾ ബ്രിട്ടീഷ് ഇന്ത്യയിൽ ക്രിസ്ത്യൻ മിഷണറിയുടെ പ്രവർത്തനം സജീവമായി. വ്യാപകമായി നഴ്സിങ് പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചു സംഘടന തുടങ്ങി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഇൻ ഇന്ത്യ എന്ന സംഘടന രൂപംകൊണ്ടു നഴ്സിങ് രജിസ്ട്രേഷൻ മദ്രാസിൽ ആദ്യമായി നഴ്സിങ് രജിസ്ട്രേഷൻ നിലവിൽവന്നത് 1946 1946-ൽ മദ്രാസിൽതന്നെ നാലുവർഷത്തെ നഴ്സിങ് ബിരുദ പഠനം തുടങ്ങി ഇന്ത്യൻ നഴ്സിങ് നിയമം 1947 ഡിസംബർ 31-ന് ഇന്ത്യൻ നഴ്സിങ് നിയമം നിലവിൽവന്നു ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഇന്ത്യൻ നഴ്സിങ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 1949-ൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിലവിൽവന്നു. നഴ്സിങ് ബിരുദാനന്തര ബിരുദം 1960-ൽ ഡൽഹിയിലെ രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങ്ങിൽ ബിരുദാനന്തര നഴ്സിങ് പഠനം തുടങ്ങി. 1963-ൽ തിരുവനന്തപുരത്തെ സ്കൂൾ നഴ്സിങ്ങിലാണ് രണ്ടാമത്തെ ബിരുദാനന്തര നഴ്സിങ് പഠനം തുടങ്ങുന്നത്. ബിരുദാനന്തര നഴ്സിങ് പഠനം പൂർത്തീകരിച്ചവരാണ് ഓപ്പറേഷൻ തിയേറ്ററുകളിലും മറ്റ് തീവ്രപരിചരണ വിഭാഗത്തിലും ജോലിചെയ്യുന്നത്. Content Highlight: Florence Nightingale


from mathrubhumi.latestnews.rssfeed https://ift.tt/2UY3dme
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages