തൊടുപുഴ: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) അന്തരിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചെ 1.38 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് നടക്കും.
2003 ല്‍ ഇടുക്കി രൂപത രൂപീകരിച്ചപ്പോള്‍ അദേഹം ബിഷപ്പായി നിയോഗിക്കപ്പെട്ടു. അദേഹത്തിന്റെ മെത്രാഭിഷേകം ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ഒന്നിച്ചായിരുന്നു. ഹൈറേഞ്ചിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത് ഇദേഹമായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനവും ആനിക്കുഴിക്കാട്ടില്‍ വഹിച്ചിരുന്നു. 2003 മുതല്‍ 2018 വരെ ഇടുക്കി രൂപതയുടെ ബിഷപ് സ്ഥാനം വഹിച്ചു.
തുടര്‍ന്ന് 75 വയസ് പൂര്‍ത്തിയായപ്പോള്‍ അദേഹം സ്ഥാനം ഒഴിയുകയായിരുന്നു. 1971 മാര്‍ച്ച് 15 ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയില്‍ മാര്‍ മാത്യു പോത്തനാംമൂഴിയില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ അസി. വികാരിയായാണ് ആദ്യ നിയമനം. കോതമംഗലം രൂപത ചാന്‍സലറായി. 2003 ല്‍ മൈനര്‍ സെമിനാരിയുടെ റെക്ടറായിരിക്കെയാണ ഇടുക്ക ബിഷപ്പായി നിയോഗിക്കപ്പെട്ടത്.
from mangalam.com https://ift.tt/2z1rYGF
via IFTTT
No comments:
Post a Comment