വിദേശത്ത് കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ മരിച്ചു ; അമേരിക്കയില്‍ മാത്രം നാലു പേര്‍ ; മരണമടഞ്ഞവരില്‍ വിദ്യാര്‍ത്ഥിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 5, 2020

വിദേശത്ത് കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ മരിച്ചു ; അമേരിക്കയില്‍ മാത്രം നാലു പേര്‍ ; മരണമടഞ്ഞവരില്‍ വിദ്യാര്‍ത്ഥിയും

തിരുവനന്തപുരം: കോവിഡ് ബാധിച്ചുള്ള ലോകത്തെ മരണങ്ങളില്‍ വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം ആറായി. നാലുപേര്‍ അമേരിക്കയിലും ഒരാള്‍ അയര്‍ലന്‍ഡിലും ഒരാള്‍ സൗദി അറേബ്യയിലുമാണ് മരിച്ചത്. മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശി ഏലിയാമ്മ ജോണ്‍, പിറവം സ്വദേശിഏലിയാമ്മ കുര്യാക്കോസ്, തിരുവല്ല കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ െതെക്കടവില്‍ സജി ഏബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ്. ഏബ്രഹാം(21), മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍ (51) എന്നിവര്‍ആണ് അമേരിക്കയില്‍ മരിച്ചത്. കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ജോര്‍ജ് പോളിന്റെ(സണ്ണി) ഭാര്യയും നഴ്‌സുമായ ബീന(54)യാണ് അയര്‍ലന്‍ഡില്‍ മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്‍ (41) സൗദിയിലും.

ഷോണ്‍ വിദ്യാര്‍ഥിയാണ്. ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ സ്ഥിരതാമസക്കാരാണ് ഷോണിന്റെ കുടുംബം. നാലുദിവസം മുമ്പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടില്‍ സോളി ഏബ്രഹാമാണ് മാതാവ്. സ്‌നേഹ, ഷാന എന്നിവര്‍ സഹോദങ്ങള്‍. കുടുംബത്തില്‍ മറ്റാര്‍ക്കും തന്നെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു തങ്കച്ചന്‍. 28 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സിലായിരുന്നു താമസം.

പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് തങ്കച്ചന്‍ ആശുപത്രിയെ സമീപിച്ചിരുന്നുവെങ്കിലും അസുഖം കൂടുതലായാല്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞ് തങ്കച്ചനെ വീട്ടിലേക്കു മടക്കിഅയയ്ക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് അസുഖം കൂടിയപ്പോള്‍ തങ്കച്ചനും ഭാര്യയും ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. ഏറ്റുമാനൂര്‍ കാണക്കാരി കൊങ്ങാമ്പുഴ കാലായില്‍ ഷീബയാണ് ഭാര്യ. മാത്യൂസ്, സിറില്‍ എന്നിവരാണ് മക്കള്‍. ഇവര്‍ ന്യൂയോര്‍ക്കിലെ വീട്ടില്‍ ക്വാറെന്റെനിലാണ്. പിതാവ് മത്തായി. മാതാവ് പരേതയായ ഏലി.

അയര്‍ലന്‍ഡില്‍ മരിച്ച ബീന ദ്രോഗ്ഡ ലൂര്‍ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ബീന ജോലിയില്‍ നിന്നും അവധിയിലുമായിരുന്നു. രണ്ടു ദിവസം മുമ്പാണു കോവിഡ് സ്ഥിരീകരിച്ചത്. മക്കള്‍: ബള്‍ഗേറിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ റോസ്മിയും ആന്‍മിയും. ബീനയുടെ ഭര്‍ത്താവ് ജോര്‍ജും മകള്‍ ആന്‍മിയും അയര്‍ലന്‍ഡില്‍ തന്നെ നിരീക്ഷണത്തിലാണ്. ചെമ്മാട് സ്വദേശി പരേതനായ കെ.എന്‍.പി മുഹമ്മദിന്റെ മകന്‍ നടമ്മല്‍ പുതിയകത്ത് സഫ്‌വാനെ(41) അഞ്ചു ദിവസം മുമ്പാണ് റിയാദിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച െവെകിട്ടാണ് രോഗം സ്ഥിരീകരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്‌വാന്റെ ഭാര്യ പാണഞ്ചേരി ഖമറുന്നീസ ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് നാട്ടില്‍നിന്നു സന്ദര്‍ശകവിസയില്‍ റിയാദിലെത്തിയത്. ഭാര്യക്കും സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളതായി അറിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ എമര്‍ജന്‍സി സര്‍വീസില്‍ അറിയിച്ച് ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സഫ്‌വാന്റെ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്‌വിവരം. റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സഫ്‌വാന്‍. മാതാവ്: ഫാത്തിമ.



from mangalam.com https://ift.tt/3e0KPlh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages