പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ പത്താം €ാസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയെത്താത്ത പ്രതികളെ നിര്‍ഭയക്കേസ് വിധി അടിസ്ഥാനമാക്കി പൂട്ടാന്‍ പോലീസിന്റെ നീക്കം. സംഭവസ്ഥലത്തെത്തി കേസ് നേരിട്ടു വിലയിരുത്തിയ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
നിര്‍ഭയക്കേസില്‍ പ്രതിയായിരുന്ന പതിനേഴു വയസുകാരനെ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ബാലനീതി നിയമപ്രകാരമാണു വിചാരണ ചെയ്തത്. മൂന്നു വര്‍ഷത്തെ ജുവെനെല്‍ ഹോം താമസമായിരുന്നു ശിക്ഷ. ഇതു ചര്‍ച്ചയായതോടെ സര്‍ക്കാര്‍ കുട്ടിക്കുറ്റവാളികളുടെ നിര്‍വചനത്തില്‍ ഭേദഗതി കൊണ്ടുവന്നു.
പ്രായപൂര്‍ത്തി 18 വയസായി തുടരുമെങ്കിലും പതിനാറിനും പതിനെട്ടിനുമിടയ്ക്കു പ്രായമുള്ള പ്രതികളെ കുറ്റകൃത്യം ഗുരുതരമെങ്കില്‍ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യാനാകും. കൊടുമണ്‍ പ്രതികള്‍ രണ്ടു പേരും 16 വയസ് കഴിഞ്ഞവരാണ്. ഇവര്‍ കൊലപാതകത്തിനും തെളിവു നശിപ്പിക്കലും നടത്തിയ രീതിയുടെ ഭീകരാവസ്ഥ മതിയായ ശിക്ഷ ലഭിക്കാന്‍ പര്യാപ്തമാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവം നടന്ന അങ്ങാടിക്കലിലെ റബര്‍ തോട്ടം, കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെത്തിയ ഡി.ഐ.ജി. നാട്ടുകാരില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരിസരവാസികളെയും ദൃക്സാക്ഷികളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി കെ.ജി. െസെമണ്‍, ഡിെവെ.എസ്.പിമാരായ ആര്‍. ജോസ്, ജവാഹര്‍ ജനാര്‍ഡ്, കൊടുമണ്‍ എസ്.എച്ച്.ഒ. ശ്രീകുമാര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
മരിച്ചെന്ന് ഉറപ്പിച്ചിട്ടും കഴുത്തറക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന സംശയമാണ് ഡി.ഐ.ജി. മുഖ്യമായും ചര്‍ച്ച ചെയ്തത്. പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടു വരുത്തി എന്നതാണു കൊലപാതകത്തിനുള്ള പ്രകോപനമായി പോലീസ് പറയുന്നത്.
ഇത് എത്രത്തോളം ശരിയാണെന്നു പരിശോധിക്കാന്‍ ഡി.ഐ.ജി. ഡി.ഐ.ജി നിര്‍ദേശിച്ചു. പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, മൃതദേഹത്തിന്റെ കഴുത്തറക്കാനുള്ള പ്രേരണ എവിടെനിന്നു കിട്ടി എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തണം. കോടാലി അടക്കമുള്ള ഉപകരണങ്ങള്‍ പ്രതികള്‍ കരുതിയിരുന്നതിനാലാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണോ എന്നു സംശയിക്കാന്‍ കാരണം.
സിനിമ കണ്ടതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഴുത്തറുത്തതെന്നാണു പ്രതികളുടെ മൊഴി. താലിബാന്‍ മാതൃകയിലുള്ള കൊലപാതകം ആയിട്ടാണ് നാട്ടുകാര്‍ കാണുന്നത്. യു ട്യൂബില്‍ ഇത്തരം നിരവധി വീഡിയോകള്‍ ലഭ്യമാണ്. പ്രതികള്‍ ഇപ്പോള്‍ കൊല്ലം ജുവെനെല്‍ ഹോമിലാണ്.
from mangalam.com https://ift.tt/2xWPlkB
via IFTTT
No comments:
Post a Comment