മണിമല: പള്ളിക്കുള്ളിൽ വിശ്വാസികളുടെ പേരുകൾ എഴുതിവെച്ച ഇരിപ്പിടങ്ങൾ. ഓരോ കസേരയിലും നാട്ടിവെച്ച കുരുത്തോലകൾ. അവയെ നോക്കി വികാരി ഓശാന ഞായറിന്റെ തിരുക്കർമങ്ങൾ നടത്തി. മണിമല ഹോളിമാഗി ഫൊറോന പള്ളിയിലാണ് വിശ്വാസികളുടെ സാന്നിധ്യമില്ലാതെ പ്രത്യേക ഓശാന ഞായർ തിരുക്കർമങ്ങൾ നടത്തിയത്.വികാരി ഫാ.ജോർജ് കൊച്ചുപറമ്പിലും സഹവികാരി ജിജോ മാറാട്ടുകുളവും നേതൃത്വം നൽകി. 870 കുടുംബാംഗങ്ങളുള്ള പള്ളിയിലെ ചടങ്ങുകൾ നടക്കുമ്പോൾ വിശ്വാസികൾ അത് ഓൺലൈനിൽ കണ്ട് ആമേൻ ഏറ്റുചൊല്ലി. ഇടവകയിലെ ഓരോ ആളുടെയും പേരുകൾ എഴുതിയ കസേരകളിൽ കുരുത്തോലവെച്ചത് അവരുടെ പരോക്ഷമായ സാന്നിധ്യം തിരുക്കർമങ്ങളിൽ ഉറപ്പാക്കാനായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2wlcTiu
via
IFTTT
No comments:
Post a Comment