കൂടത്തായി കൂട്ട കൊലപാതക കേസിലെ അന്തിമ ഫോറന്‍സിക് പരിശോധന ഫലം വൈകും. ലോക്ക് ഡൗണ്‍ കാരണം സാമ്പിളുകള്‍ ഹൈദരാബാദിലേക്ക് അയക്കാനാകില്ല. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് മുന്നോടിയായി അന്തിമ ഫലം ശേഖരിക്കുന്നതിനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മരിച്ച ടോം തോമസ്, അന്നമ്മ തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ കല്ലറയില്‍ നിന്ന് ശേഖരിച്ച സാംപിളുകളാണ് ഹൈദരാബാദിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.
താമരശ്ശേരി മജിസ്‌ട്രേട്ട് കോടതി മാര്‍ച്ച് 11 ന് അനുമതിയും നല്‍കി. സാംപിളുകള്‍ ലാബിലെത്തിക്കുന്നതിനായി റൂറല്‍ എസ്.പി നാല് പൊലീസുദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പിന്നാലെയാണ് ലോക്ഡൗണില്‍ ഇവരുടെ യാത്ര ലോക്കായത്. നിയന്ത്രണങ്ങള്‍ കഴിഞ്ഞതിന് ശേഷം മതി യാത്രയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
റോയ് തോമസ് ഒഴികെയുള്ള അഞ്ചുപേരുടെ സാംപിളുകള്‍ കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറയില്‍ പരിശോധിച്ചിരുന്നു. സിലിയുടെ സാംപിളില്‍ മാത്രമാണ് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതെത്തുടര്‍ന്നാണ് മറ്റ് നാലുപേരുടെയും സാംപിളുകള്‍ വിശദ പരിശോധനയ്ക്ക് അയക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
from mangalam.com https://ift.tt/3baEXEp
via IFTTT
No comments:
Post a Comment