നിസാമുദ്ദീനിലേതിന് സമാനമായ സമ്മേളനം മുംബൈയില്‍; ജാഗ്രതയെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടു-മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 2, 2020

നിസാമുദ്ദീനിലേതിന് സമാനമായ സമ്മേളനം മുംബൈയില്‍; ജാഗ്രതയെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടു-മന്ത്രി

മുംബൈ: ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്നതുപോലെ ഒരു മതപരിപാടി മാർച്ചിൽ മുംബൈയിലും നടക്കേണ്ടതായിരുന്നുവെന്നും സർക്കാരിന്റെ ജാഗ്രതയേ തുടർന്ന് ഒഴിവാക്കപ്പെട്ടുവെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. മുംബൈയുടെ പ്രാന്തപ്രദേശമായ വാസയിൽ രണ്ടുദിവസത്തെ ഒരു മെഗാപരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ ആദ്യം അനുമതി നൽകിയ പരിപാടിക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നു. ഷെമിം എജ്യുക്കേഷൻ ആൻഡ് വെൽഫെയർ സൊസൈറ്റിയാണ് പരിപാടിക്കായി അനുമതി തേടിയിരുന്നത്. 5000 ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ഫെബ്രുവരി അഞ്ചിന് പരിപാടിക്ക് പോലീസ് അനുമതി നൽകുകയും ചെയ്തു. ഇതിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ സ്ഥിരീകരിക്കുകയും രോഗികളുടെ എണ്ണം വർധിച്ചുവരികയും ചെയ്തു. തുടർന്ന് ആഭ്യന്തര വകുപ്പ് പരിപാടിക്ക് നൽകിയ അനുമതി പുനഃപരിശോധിക്കുകയും റദ്ദാക്കുകയുമായിരുന്നു അനിൽ ദേശ്മുഖ് പറഞ്ഞു. Content Highlights:Nizamuddin-like Congregation Near Mumbai Was Averted in March Due to Govts Alertness: Minister


from mathrubhumi.latestnews.rssfeed https://ift.tt/2UEqLha
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages