: കോവിഡ് സംശയിച്ച് ക്വാറന്റൈനിൽ കഴിയുന്നവർ വിലക്കുലംഘിച്ച് പുറത്തിറങ്ങിയാൽ കണ്ടെത്തുന്ന ജിയോഫെൻസിങ് കൂടുതൽ ജില്ലകളിലേക്ക്. വീടിന്റെ നിശ്ചിതപരിധിക്കുള്ളിൽനിന്ന് പുറത്തുകടക്കുന്നവരെ പിടികൂടിത്തുടങ്ങി. കോട്ടയം ജില്ലാ പോലീസാണിത് ആദ്യം തുടങ്ങിയത്. ജി.പി.എസ്. (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) അടിസ്ഥാനത്തിലാണ് ജിയോഫെൻസിങ്. ക്വാറന്റൈനിൽ ഉള്ളവരുടെ വീടുകൾക്കുചുറ്റും സാങ്കല്പികവേലി (അതിർത്തി) നിശ്ചയിക്കും. നിരീക്ഷണത്തിലുള്ളയാളുടെ മൊബൈൽനമ്പറടക്കമുള്ളവ ഉപയോഗിക്കും. അതിരഹസ്യമായാണ് വിവരശേഖരണം. ആരോഗ്യവകുപ്പിൽനിന്നാണ് നിരീക്ഷണത്തിലുള്ളവരുടെ പേരുവിവരങ്ങൾ പോലീസ് ആസ്ഥാനത്തെ കോവിഡ് കൺട്രോൾ റൂമിൽ കിട്ടുന്നത്. ഇത് ആഭ്യന്തര വകുപ്പിന് കൈമാറും. തുടർന്ന് ടെലികോം വകുപ്പിന്റെയും സർവീസ് ദാതാക്കളുടെയും സഹായംതേടും. ക്വാറന്റൈനിലുള്ളയാൾ വീടുവിട്ട് പുറത്തിറങ്ങുകയോ യാത്രചെയ്യുകയോ ചെയ്താൽ സൈബർസെല്ലിലെ ജിയോഫെൻസിങ് സോഫ്റ്റ്വേറിൽ അത് രേഖപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് വിവരംകിട്ടുന്നതോടെ ആരോഗ്യവകുപ്പും പോലീസും നിർദേശിച്ചിട്ടുള്ള നടപടികൾ നേരിടേണ്ടിവരും. അറസ്റ്റാണ് ഇതിലൊന്ന്. താഴേത്തട്ടിൽ തദ്ദേശസ്ഥാപനങ്ങൾക്കുകീഴിലുള്ള സന്നദ്ധപ്രവർത്തകരാണ് ഇവരുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന ഒരുവിഭാഗം. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും ഇവരുടെ വിവരങ്ങൾ തിരക്കും. ആരോഗ്യവകുപ്പ് കൂടെക്കൂടെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയുംചെയ്യും. ക്വാറന്റൈനിലാകുന്നവരുടെ വീടിനുമുന്നിൽ സ്റ്റിക്കർ പതിച്ച് പരിസരവാസികൾക്ക് മുന്നറിയിപ്പും നൽകുന്നു. അയൽവാസികളുടെ സഹായവും തേടുന്നു. എന്നാൽപ്പോലും ചിലയിടങ്ങളിൽ ആളുകൾ ഇതൊന്നും വകവെക്കാതെ പുറത്തിറങ്ങുകയാണ്. ഇത്രയും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കണ്ണുവെട്ടിച്ച് വെളിയിൽചാടുന്നവരെ തടയിടാൻകൂടിയാണ് ജിയോഫെൻസിങ്. Content Highlights:Geofencing- under lockdown
from mathrubhumi.latestnews.rssfeed https://ift.tt/39U7RqT
via
IFTTT
No comments:
Post a Comment