തിരുവനന്തപുരം: കേരളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും പ്രത്യേക വിമാനത്തിൽ അയക്കുന്നുവെന്ന പ്രചാരണവുമായി സർക്കാരിനു ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് എം.ഡി. ഡോ. കെ.പി. ഹുസൈൻ ഇത്തരത്തിൽ വാഗ്ദാനംനൽകി ദുബായ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ച കാര്യം പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദുബായ് ആരോഗ്യമന്ത്രാലയം ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുദമിയോട് മുഖ്യമന്ത്രി കത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാനസർക്കാരിനുവേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല. കോവിഡ് പ്രതിരോധത്തിൽ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാർഗങ്ങളുണ്ട്. എല്ലാവരും ഒന്നിച്ചുനിൽക്കുമ്പോൾത്തന്നെ ആവശ്യമായ പ്രോട്ടോകോൾ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ഇത്തരമൊരു നീക്കം ശരിയല്ല. ഇത്തരം രീതികളെ സംസ്ഥാനസർക്കാർ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സവിശേഷ ബന്ധവും യു.എ.ഇ.യിലെ മലയാളിസാന്നിധ്യവും ഹുമൈദ് അൽ ഖുദമിക്ക് മുഖ്യമന്ത്രി അയച്ച കത്തിൽ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ യു.എ.ഇ. ഭരണാധികാരികൾ നടത്തുന്ന ഇടപെടൽ ശ്ലാഘനീയമാണ്. ഏതെങ്കിലും വിഷയത്തിൽ ബന്ധപ്പെടൽ വേണമെങ്കിൽ അത് ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഉണ്ടാവുക. സഹകരണം കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2RxnzBX
via
IFTTT
No comments:
Post a Comment