തിരുവനന്തപുരം: ലീവ് സറണ്ടർ മൂന്നുമാസത്തേക്ക് മരവിപ്പിക്കുന്നുവെന്ന സർക്കാർതീരുമാനം നേരത്തേയറിഞ്ഞ ധനവകുപ്പിലെ ഒരുവിഭാഗം ജീവനക്കാർ തുക കൈപ്പറ്റിയെന്ന് ആരോപണം. പണം തടയുന്നതിനുമുമ്പ് ഇവർ ബില്ലുകൾ മാറിയെന്ന ആരോപണവുമായി ചില സംഘടനകൾ രംഗത്തെത്തി. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. ലീവ് സറണ്ടർ മരവിപ്പിക്കാൻ സർക്കാരിന് നേരത്തേ ഉദ്ദേശ്യമില്ലായിരുന്നു. എന്നാൽ, ഏപ്രിൽ പത്തിനുശേഷം ലീവ് സറണ്ടറിന് വൻതോതിൽ അപേക്ഷകളെത്തി. സാലറി ചലഞ്ച് ഉത്തരവായാൽ ലീവ് സറണ്ടർ ആനുകൂല്യം നൽകാനും വ്യവസ്ഥവരുമെന്ന അഭ്യൂഹം പരന്നതോടെയാണിത്. ഇത്രയും അപേക്ഷകർക്ക് പണം നൽകാനില്ലാതെ വന്നതോടെയാണ് ലീവ് സറണ്ടർ മരവിപ്പിച്ചത്. ട്രഷറിയിലെയും സ്പാർക്കിലെയും കണക്കുകൾപ്രകാരം ഇതിനകം ലീവ് സറണ്ടർ വാങ്ങിയവരിൽ 12,000 പേർ ആരോഗ്യവകുപ്പ് ജീവനക്കാരാണ്. 8,000 പേർ പോലീസുകാരും. റവന്യൂ, ട്രഷറി, ഗ്രാമവികസനം തുടങ്ങി ലോക്ഡൗൺ കാലത്തും പ്രവർത്തിച്ചിരുന്ന അത്യാവശ്യ വിഭാഗത്തിൽപ്പെടുന്ന ഓഫീസുകളിലെ ജീവനക്കാരാണ് ലീവ് സറണ്ടർ ഇതിനകം വാങ്ങിയ മറ്റുള്ളവർ. സെക്രട്ടേറിയറ്റിൽനിന്ന് ധനവകുപ്പിലെ 35 ഉദ്യോഗസ്ഥർ മാത്രമേ ലീവ് സറണ്ടർ കൈപ്പറ്റിയിട്ടുള്ളൂ. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് അക്കൗണ്ടന്റ് ജനറലിന്റെ അനുമതിവേണം. എ.ജി.യുടെ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കാത്തതിനാൽ അവർക്കും പണം കിട്ടിയിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2ROMZuV
via
IFTTT
No comments:
Post a Comment