കോട്ടയം: ‘നിക്കടാ, എനിക്ക് ഈ നാട്ടിലെ വഴി അറിയത്തില്ലെടാ... എന്നെയും കൊണ്ടുപോടാ...’ എന്ന സിനിമാ ഡയലോഗ് പോലെയാണ് പോലീസ് ഡ്രോണുകൾവഴി നിരീക്ഷണം ആരംഭിച്ചപ്പോഴത്തെ കാഴ്ചകൾ. ഡ്രോണുകളുടെ ക്യാമറക്കണ്ണുകൾ പകർത്തുന്നത് രസകരമായ കാഴ്ചകളാണ്. പ്രൊഫഷണൽ ഏരിയൽ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(പി.എ.സി.എ), സ്കൈലി മിറ്റ് എന്നീ സംഘടനകളുടെ സഹായത്തോടെയാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.മുഖംമൂടിയല്ല, തല മൂടണംമുഖം തിരിച്ചറിയാതിരിക്കാൻ ഷർട്ട് തലയിലേക്കു വലിച്ചുകയറ്റി പാടത്തുകൂടി ഓടുന്നവരുടെ വീഡിയോകൾ ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ‘ഇങ്ങു റോഡുകളിൽ മാത്രമല്ലെടാ, അങ്ങ് ആകാശത്തുമുണ്ടെടാ ഞങ്ങൾക്ക് പിടി’ എന്ന ഭാവത്തിലാണ് ഇപ്പോൾ പോലീസ്. മരത്തണലിൽ ഒളിച്ച് ചീട്ട് കളിക്കാംആലപ്പുഴയിലെ തീരപ്രദേശത്താണു സംഭവം. ലോക്ഡൗൺ ലംഘിച്ച് പത്തുപേർ തെങ്ങിന്റെ മറയത്തിരുന്ന് ചീട്ടുകളിക്കുന്നു. പെട്ടെന്നാണ് ഡ്രോണിന്റെ ശബ്ദം കേൾക്കുന്നത്. ചീട്ട് വാരിയെറിഞ്ഞ് എല്ലാവരും ഓടി. പിന്നീട് അവരെ കണ്ടെത്തി.പെണ്ണുകാണലും കുടുങ്ങിഅമ്പലപ്പുഴയിൽ നിരീക്ഷണം നടത്തുന്നതിനിടെ കണ്ട ആൾക്കൂട്ടത്തിനടുത്തേക്ക് പോലീസ് എത്തിയപ്പോൾ കണ്ടത് ഒരു പെണ്ണുകാണൽ ചടങ്ങ്. അടുത്ത ബന്ധുക്കളും അയൽക്കാരുമായി കുറച്ചുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് കൊറോണയെപ്പറ്റി ബോധവത്കരണം നടത്തി പോലീസ് മടങ്ങി.പാടത്ത് തീയിട്ടവരും ക്രിക്കറ്റ് കളിച്ചവരും മലപ്പുറത്താണു സംഭവം. കൊയ്ത്ത് കഴിഞ്ഞ പാടത്തിന്റെ ഒരുവശത്ത് യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നു. മറ്റൊരു വശത്ത് പാടത്ത് തീയിടുന്ന ആളുകൾ. പൊടുന്നനെയാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. കണ്ടയുടൻ എല്ലാവരും ചിതറിയോടി. മുഖം കാണാതിരിക്കാൻ മുണ്ടുകൊണ്ട് തലമറച്ചായിരുന്നു ചിലരുടെ ഓട്ടം. വാറ്റ് കേന്ദ്രത്തിലുംകോഴിക്കോട് വടകരയിലെ വാറ്റ് കേന്ദ്രത്തിൽ കച്ചവടം തകൃതിയായി നടക്കുന്ന സമയം. ഡ്രോൺ ആകാശത്ത് പ്രത്യക്ഷപ്പെട്ടതോടെ വാറ്റ് കേന്ദ്രത്തിൽനിന്ന് നാനാഭാഗത്തേക്ക് ആളുകൾ പരക്കംപാഞ്ഞു. ചിലർ മരങ്ങളുടെ ചുവട്ടിലും പാറക്കെട്ടുകൾക്കിടയിലും ഒളിച്ചെങ്കിലും എക്സൈസും പോലീസും ഇവരെ പിടികൂടി.
from mathrubhumi.latestnews.rssfeed https://ift.tt/39MEPJE
via
IFTTT
No comments:
Post a Comment