ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയുന്നതിൽ അടുത്ത മൂന്നുനാലാഴ്ചകൾ വളരെ നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യവ്യാപക അടച്ചിടലിനുശേഷം കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നടത്തിയ പരിശ്രമങ്ങൾകൊണ്ട് കോവിഡിൻറെ പ്രത്യാഘാതങ്ങൾ കുറഞ്ഞുവെന്ന് മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. രണ്ടാഴ്ചകൂടി അടച്ചിടൽ നീട്ടണമെന്ന ധാരണയാണ് പൊതുവിൽ ഉണ്ടായിരിക്കുന്നത്. അടച്ചിടൽ ലംഘിക്കുന്നത് കർശനമായി നേരിടുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് വീഡിയോ കോൺഫറൻസിനൊടുവിൽ പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡ് ചികിത്സയ്ക്കുള്ള മരുന്നിൻറെ ലഭ്യതയിൽ ആശങ്കവേണ്ട. ആവശ്യത്തിനുള്ള മരുന്ന് സ്റ്റോക്കുണ്ട്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള സാധനസാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തും. ഈ ഘട്ടത്തിൽ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കർക്കശമായി തടയുകയും കുറ്റക്കാർക്കെതിരേ കടുത്ത നടപടികളെടുക്കുകയും വേണം. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുംനേരെ നടക്കുന്ന ആക്രമങ്ങൾ വെച്ചുപൊറുപ്പിക്കരുത്. കമ്പോളങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഉത്പന്നങ്ങളുടെ നേരിട്ടുള്ള വില്പന പ്രോത്സാഹിപ്പിക്കണം. നിലവിലെ കാർഷികോത്പാദന വിപണന സമിതി നിയമത്തിൽ(എ.പി.എം.സി) മാറ്റം അനിവാര്യമാണ്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ടെലി മെഡിസിനിലൂടെ രോഗികളിലെത്തുകയും വേണം. കോവിഡ് ബാധയുള്ളവരെ തിരിച്ചറിയാൻ വികസിപ്പിച്ച ആരോഗ്യസേതു ആപ് കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്യുകയും അത് ജനകീയമാക്കുകയും വേണം. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുപോകാനുള്ള ഇ-പാസായി അതിനെ മാറ്റാനാവും -പ്രധാനമന്ത്രി പറഞ്ഞു. Content Highlights:Three more weeks crucial - Prime Minister
from mathrubhumi.latestnews.rssfeed https://ift.tt/2y68mkn
via
IFTTT
No comments:
Post a Comment