കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടിലേക്ക് ഉടന്‍ തിരിച്ചുപോകാനുള്ള തീരുമാനം ഉപേക്ഷിച്ച് ഇന്ത്യയില്‍ കുടുങ്ങിയ യു.എസ്. പൗരന്മാര്‍. വിദേശകാര്യ മന്ത്രാലയം സജ്ജീകരിച്ചു നല്‍കിയ വിമാനങ്ങളില്‍ സീറ്റ്ബുക്ക് ചെയ്യാനുള്ള അറിയിപ്പുകളോട് മുന്‍പ് എയര്‍ലിഫ്റ്റിനായി രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
നാട്ടിലേക്ക് തിരിച്ചുപോകാന്‍ എയര്‍ലിഫ്റ്റിനായി അപേക്ഷ നല്‍കിയിരുന്നവരില്‍ ഒട്ടേറെപ്പേര്‍ ഇപ്പോള്‍ ഇന്ത്യയില്‍ത്തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് യു.എസ് വിദേശകാര്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലാന്‍ ബ്രൗണ്‍ ലീ വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പുവരെ നാട്ടിലേയ്ക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നവരാണവര്‍. എന്നാല്‍, ഇപ്പോള്‍ അവരാരും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഇതിനിടെ, യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ യു.എസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ മടങ്ങാനില്ലെന്ന യു.എസ്പൗരന്മാരുടെ തീരുമാനം എത്തിയിരിക്കുന്നത്.
from mangalam.com https://ift.tt/3aVKNss
via IFTTT
No comments:
Post a Comment