'അമ്മ അത് വെറും ഒരു രൂപമല്ല ആയിരുന്നെങ്കില്‍ മോന്‍ അന്ന് എന്നെ തിരിച്ചറിയില്ലായിരുന്നു .. അന്നെന്റെ മടിയില്‍ കിടക്കുമ്പോള്‍ ലോകം കയ്യടക്കിയ സന്തോഷമുണ്ടായിരുന്നു ആ കുഞ്ഞി മുഖത്ത്' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 24, 2020

'അമ്മ അത് വെറും ഒരു രൂപമല്ല ആയിരുന്നെങ്കില്‍ മോന്‍ അന്ന് എന്നെ തിരിച്ചറിയില്ലായിരുന്നു .. അന്നെന്റെ മടിയില്‍ കിടക്കുമ്പോള്‍ ലോകം കയ്യടക്കിയ സന്തോഷമുണ്ടായിരുന്നു ആ കുഞ്ഞി മുഖത്ത്'

മക്കള്‍ക്ക് അമ്മയെ തിരിച്ചറിയാന്‍ സാമിപ്യം മാത്രം മതി. ഏത് പ്രായത്തിലായാലും അത് അങ്ങനെ തന്നെയാണ്. ഇത്തരത്തില്‍ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് നര്‍ത്തകിയും മോഡലുമായ ആര്യ ബാലകൃഷ്ണന്‍.

ആര്യയുടെ കുറിപ്പ്

ഇന്ന് മോന്റെ BIRTHDAY ആണ്. ഇത് കഥയല്ല ഒരു നര്‍ത്തകിയുടെ ചെറിയ അനുഭവം. കുറേ സമയമുണ്ടല്ലോ ഇപ്പൊ ?? ഈ കാണുന്ന ഫോട്ടോയില്‍ എന്റെ മോന് വെറും 6 മാസം പ്രായം നേര്‍ച്ചയായിരുന്നു ഗുരുവായൂര്‍ അമ്പലത്തില്‍ നിന്നു തന്നെ വീണ്ടും നൃത്തം ആരംഭിക്കണമെന്നുള്ളത്. അന്ന് ഈ ഫോട്ടോയില്‍ കാണുന്ന പോലെ ഒരുങ്ങി കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ പയ്യെ എന്റെ അടുത്തുന്നു മാറ്റി അച്ഛനമ്മമാര്‍. അമ്മാതിരി മേയ്ക്കപ്പ് ആണല്ലോ. ഈ കോലത്തില്‍ എന്നെ കണ്ടാല്‍ കുഞ്ഞു പേടിച്ചു കരയുമെന്നുള്ളത് 100% ഉറപ്പ് .എനിക്കാണെങ്കില്‍ ഒരേ വിഷമവും ഉച്ചക്ക് തുടങ്ങിയതാ ഒരുക്കങ്ങള്‍ ഇനി എല്ലാം തീരുമ്പോള്‍ രാത്രി 8 മണിയാവും . പാല് കൊടുക്കണ്ടേ അവന്‍ കുഞ്ഞല്ലേ. എന്റെ 'അമ്മ ബുദ്ധിപൂര്‍വ്വം പാല്‍പ്പൊടി ഒക്കെ വാങ്ങി ബാഗില്‍ വച്ചിരുന്നു.

മേല്‍പത്തൂരില്‍ സന്തോഷത്തോടെ കളിക്കണമെന്നുണ്ടായിരുന്നു പക്ഷെ അന്ന് കുഞ്ഞിന്റെ കാര്യമോര്‍ത്ത് ഒരേ സങ്കടമായിരുന്നു. ഒരു 4 മണിയായപ്പോള്‍ എന്റെ അച്ഛന്‍ മോനേം കൊണ്ട് ആ വഴിയൊന്നു ചുറ്റിക്കറങ്ങാന്‍ വന്നു കയ്യില്‍ അമ്പലപറമ്പീന്നു വാങ്ങിയ കളിപ്പാട്ടങ്ങളൊക്കെ ഉണ്ട്. അമ്മയെ കാണിക്കാതെ സമയം തള്ളിനീക്കാനുള്ള അപ്പൂപ്പന്റെ സൈക്കിളോടിക്കല്‍ മൂവ്. ഞാന്‍ മോനെ പിന്നീന്ന് കുറച്ചു നേരം നോക്കി നിന്നു. മുഖമൊന്നു കാണാന്‍ വല്ലാത്ത കൊതി 'അമ്മേടെ ഇമ്പൂച്ചു' എന്ന് വിളിച്ചു അവന്‍ തിരിയുന്നതിനു മുന്‍പേ തൂണിനു പിന്നില്‍ ഒളിച്ചു നിന്നു കാണാതിരിക്കാന്‍ . എങ്ങാനും കണ്ടു പേടിച്ചു കരഞ്ഞാല്‍ പിന്നെ അമ്പലപ്പറമ്പ് മൊത്തത്തില്‍ വാങ്ങി കൊടുക്കേണ്ടി വരൂലോ അപ്പൂപ്പന്‍ .. എന്റെ ശബ്ദം കേട്ടതും ഒരേ കുതിപ്പും ചാട്ടവും തുടങ്ങി എന്നിട്ട് അപ്പൂപ്പനെ ഉന്തി എങ്ങനെയൊക്കെയോ എന്റെ അരികിലേക്കെത്തിച്ചു തോളില്‍ C I D മൂസ പോലെ ഇരുന്നിട്ട്?? .. ഞാന്‍ എന്റെ മുഖം കൈ പൊത്തി നിന്നു. ഉള്ളില്‍ വല്ലാത്ത നെഞ്ചിടിപ്പുണ്ടായിരുന്നു എങ്ങാനും എന്നെ കണ്ടു കരഞ്ഞാലോ?പാവം അമ്മയെ തന്നെയല്ലേ വിളിച്ചു കരയുക വല്ലാത്തൊരു നിസ്സഹായാവസ്ഥ . മുഖം മറച്ചു നില്‍ക്കുന്ന എന്നെ കണ്ടതും അവന്‍ കുളു കുളാ ചിരിക്കാന്‍ തുടങ്ങി. എന്ത് രസമായിരുന്നെന്നോ കേള്‍ക്കാന്‍. കൈ മാറ്റാതെ കുറച്ചു നേരം കൂടെ ഞാന്‍ അങ്ങനെ തന്നെ നിന്നു ആ ചിരി കേള്‍ക്കാന്‍. അന്നേരം പെട്ടന്ന് അവന്‍ ചാടി എന്റെ കൈയ്യങ്ങു തട്ടി മാറ്റി. ഞാന്‍ ഒന്ന് ശെരിക്കും ഞെട്ടികേട്ടോ കുഞ്ഞു പേടിക്കണ്ടാ കരുതി അന്നേരം നല്ല പോലെ ഒന്ന് ചിരിച്ചു കൊടുത്തു. അതും കൂടെ ആയപ്പോള്‍ ഉഷാറായി. ഒന്നാലോചിച്ചു നോക്കിക്കേ ഈ രൂപത്തില്‍ ഒരു വമ്പന്‍ ചിരി. ചുറ്റിനും നിന്നവര്‍ വരെ ഒന്ന് പേടിച്ചു എന്റെ അമ്മയാണെങ്കില്‍ കയ്യില്‍ വല്ലതും ഉണ്ടെങ്കില്‍ ഉറപ്പായും അതുവച്ചു എന്നെ തലക്ക് അടിച്ചേനേ. ഇമ്മാതിരി പണി ചെയ്തതിനു..പക്ഷെ..

മോന്‍ എന്റെ നെഞ്ചിലൊട്ടു ചാടി വീണു മ്മാ മ്മാ എന്ന് കൂവി വിളിച്ചുകൊണ്ടു.. ഞാനാണേല്‍ ആ നേരത്ത് അവനെ ഉമ്മ വെക്കാനോ കൊഞ്ചിക്കാനോ സമയം കളയാന്‍ നിന്നില്ല്യ. കിട്ടിയ ചാന്‍സിനു വേഗം ഒരു മുക്കില്‍ കൊണ്ടുപോയി നല്ല പോലെ പാല് കൊടുത്തു. അവനന്നേരം മടിയില്‍ കിടന്നുകൊണ്ട് എന്റെ മൂക്കുത്തി ഇളക്കാന്‍ നോക്കുവായിരുന്നു. കൂടെ ലിപ്സ്റ്റിക്ക് ഫുള്‍ തേച്ചു എന്റെ മുഖം ചളം കുളമാക്കി എന്നിട്ട് കികികികിന്നു ചിരിയോ ചിരി.. മനസ്സിലാരോ അന്നേരം ഒരു ബക്കറ്റ് ഐസ് കൊണ്ടുവന്നിട്ട തണുപ്പുണ്ടല്ലോ. ആ ഒരു ഫീലായിരുന്നു കണ്ണില്‍ പൈപ്പ് തുറന്നിട്ട പോലെ കണ്ണുനീരും. അങ്ങനെ വീണ്ടും റീ മേക്കപ്പ് ചെയ്തു മേല്പത്തൂരില്‍ ഭംഗിയായി ഒരു മണിക്കൂര്‍ കളിച്ചു ഇടയിലെ ഗ്യാപ്പില്‍ പീക്കിരി വന്നങ്ങു വിശപ്പു മാറ്റി സ്ഥലം വിടും. ആഗ്രഹിച്ചിരുന്നതിലും ഒരുപാട് ഏറെ സന്തോഷത്തോടെയാ ഞാനന്ന് കളിച്ചേ .. അന്നെനിക്ക് മനസിലായ ഒന്നുണ്ട്.

'അമ്മ അത് വെറും ഒരു രൂപമല്ല ആയിരുന്നെങ്കില്‍ മോന്‍ അന്ന് എന്നെ തിരിച്ചറിയില്ലായിരുന്നു .. അന്നെന്റെ മടിയില്‍ കിടക്കുമ്പോള്‍ ലോകം കയ്യടക്കിയ സന്തോഷമുണ്ടായിരുന്നു ആ കുഞ്ഞി മുഖത്ത് കൂടെ എനിക്കും .ഇന്നും നാട്ടില്‍ പോകുമ്പോള്‍ പലരും ചോദിക്കാറുണ്ട് ഡാന്‍സുകാരി കുഞ്ഞിനെ മര്യാദക്ക് നോക്കുന്നുണ്ടോ ?? അതിനുള്ള സമയമുണ്ടോ ??ഞാന്‍ അമ്മയാണ്' …



from mangalam.com https://ift.tt/358dhO7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages